കൽപവ്യക്ഷമാം തോപ്പുകൾ ഇളകിയാടും ഇലഞ്ഞിമരങ്ങൾ കളകളം പാടും പക്ഷികൾ എന്തു സുന്ദരമാം കൊച്ചു കേരളം. ഇടതൂർന്ന വള്ളിക്കുടിലുകൾ ഇളകിയാടും വാകമരങ്ങൾ വനാന്തരരങ്ങളിൽ നിന്നൊഴുകും അരുവികൾ കാട്ടുചോലകൾ ഇവിടെ ജനിക്കും ജീവജാലങ്ങൾ സൗഭാഗ്യത്തിന് നെറുകയിൽ സമതലങ്ങൾ പർവതനിരകൾ ഓടിയകലും മാൻപേടകൾ കുളിർകാറ്റും കുന്നിൻചെരുവും കൂടിക്കലരും കൊച്ചു കേരളം. പുഴയും കടലും പൂന്തോപ്പുകളും പൂവിളി നിറയും മലനാട് പുലർകാലത്തിൽ പ്രകൃതിയിലുണരും പുതുമകൾ നിറയും മലനാട് എൻ്റെ കേരളനാടിന് സൗന്ദരര്യമവർണനീയം.