ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കാലം
അങ്ങനെ ഒരു കാലം
നമ്മൾ വീട്ടിലിരുന്നു നമ്മളെ രക്ഷിക്കുകയാണെന്നു 'അമ്മ പറഞ്ഞപ്പോൾ അപ്പുവിന് ആ പറഞ്ഞതിന്റെ ആഴം മനസ്സിലായില്ല . ഈ അമ്മയെകൊണ്ട് തോറ്റു . ആകെ കിട്ടുന്ന അവധിക്കാലമാണ്. കളിക്കാൻകൂടി സമ്മതിക്കില്ല. എപ്പോഴും വീട്ടിൽ അടച്ചുപൂട്ടി ഇരിക്കണമത്രേ . വലിയ ഒരു രോഗം വരാതിരിക്കാനാണ് എങ്ങനെ ചെയ്യുന്നത്. എന്തായാലും ഒരു കാര്യം നടന്നു ,എല്ലാവരും ഒത്തിരി നാളുകൾക്കു ശേഷം വീട്ടിലുണ്ട്. അച്ഛനും ചേട്ടനും അവന്റെ ഒപ്പം കളിക്കുന്നുണ്ട്. എല്ലാവർക്കും ധാരാളം സമയമുണ്ട്. ഇഷ്ടമുള്ള പലഹാരങ്ങൾ ഒക്കെ 'അമ്മ ഉണ്ടാക്കിത്തരും. കൊറോണ ഒന്ന് പോയിരുന്നെങ്കിൽ എത്ര സമാധാനമായിരുന്നു അവൻ ഓർത്തു. അങ്ങനെയിരുന്നപ്പോഴാണ് ഒരു കരച്ചിൽ അവൻ കേട്ടത് . അപ്പുറത്തെ മാളൂട്ടിയാണ് .അവളുടെ അച്ഛന് കുറെ അധികം ദിവസങ്ങളായി ജോലി ഇല്ല . അപ്പു നേരെ അമ്മയുടെ അടുത്തെത്തി. എന്തുപറ്റി അപ്പു? 'അമ്മ തിരക്കി , മാളു കരയുന്നുണ്ട് എന്തിനാ അമ്മേ ? 'അമ്മ ജനാലയിലൂടെ പുറത്തേക്കു നോക്കി . അറിയില്ല മോനെ . വിശന്നിട്ടാണ് , എനിക്കറിയാം . അപ്പു പറഞ്ഞു . 'അമ്മ രാവിലെ ഉണ്ടാക്കിയ ഉപ്പുമാവ് കുറച്ചെടുത്തു ഒരു പാത്രത്തിലേക്ക് പകർന്നു . മാളുവിന് കൊണ്ട് കൊടുക്കുമോ അപ്പു? അപ്പു ഒന്നും ചിന്തിച്ചില്ല പത്രവുമെടുത്തു മാളുവിന്റെ വീട്ടിലേക്ക് പോയി. മാളു ആ വീടിന്റെ ഇറയത്തു തന്നെ ഇരുന്നു കരയുന്നുണ്ട് . പാവം മാളുവിനെ കണ്ടിട്ട് അപ്പുവിന് വിഷമം തോന്നി. കരയേണ്ട മാളു. ഇതു വാങ്ങി കഴിക്ക് .മാളുവിന്റെ മുഖം തെളിഞ്ഞു .ഞാൻ രാവിലെ ഒന്നും കഴിച്ചില്ല .അച്ഛനും അമ്മയ്ക്കും ജോലി ഇല്ല . ഇവിടെ അറിയും പയറും ഒന്നുമില്ല .വിശന്നിട്ടു അപ്പു ഞാൻ കരഞ്ഞത് . പോട്ടെ സാരമില്ല ഇനി നീ ആഹാരമില്ലാതെ വിഷമിക്കില്ല . പതിയെ അവളുടെ മുന്നിൽ നിന്നും നടന്നകലുമ്പോൾ അപ്പു മനസ്സിൽ ചില കാര്യങ്ങൾ ആലോചിക്കുകയായിരുന്നു . കൊറോണക്കാലം നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. അതെ നമ്മൾ നമ്മളെ തന്നെ കരുതുക
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |