15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃന്ദാവനമാണ് പരിസ്ഥിതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃന്ദാവനമാണ് പരിസ്ഥിതി
ദൈവ സ്പർശങ്ങളാൽ സ്വർഗ്ഗമായ് -തീർന്നൊരു വൃന്ദാവനമാണ് പരിസ്ഥിതി
ആകാശത്തിലെ പറവയും
കാട്ടിൽ ഇര തേടിയലയും മൃഗങ്ങളും
പുത്തൻ സാങ്കേതിക വിദ്യ തൻ വാനിൽ
ഉയർന്നു പറക്കും മനുഷ്യനും
ആ വൃന്ദാവനത്തിൽ ആനന്ദചിത്തരായ്
വെള്ളരിപ്രാവു പോൽ വാണു
പിന്നീടു മനുഷ്യൻ തൻ കറുത്ത കരങ്ങളാൽ
സ്വന്തം സുഖം തേടിയലയും നേരം
വൃന്ദാവനംതന്നിലെ
സഹജീവികളെയെല്ലാം വേട്ടയാടി
മനുഷ്യൻ തൻ വികസന സങ്കൽപ്പങ്ങൾ
തകർത്തു നമ്മുടെ ജൈവ പ്രകൃതിയെ
അവൻ തൻ ക്രൂരമാം കരങ്ങളാൽ
ഇല്ലായ്മ ചെയ്തുവാ വൃന്ദാവനത്തെ
അവന്റെ സ്മരണയിൽ തെളിഞ്ഞില്ലൊരിക്കലും
പരിസ്ഥിതിയുടെ അവകാശി താൻ മാത്രമല്ല
അവൻ പ്രതീക്ഷിക്കാത്ത മാത്രയിൽ
പ്രകൃതി തൻ രോഷങ്ങൾ
പല ഭാവങ്ങളിലായി പെയ്തിറങ്ങി
സൂര്യതാപത്താൽ ആഘാതമേറ്റു പലർക്കും
പുഴകളെല്ലാം വിദ്വേഷത്താൽ
അവനു നേരേ തിരിഞ്ഞു.
പല മഹാമാരികളും അവനെ തേടിയെത്തി
പല പ്രതിസന്ധികളോടുമവൻ പോരാടി
മനുഷ്യാ, ഇന്നു നീ എരിയണം
കത്തുന്ന വേനലിൽ
ഇന്നു നീ ഉരുകണം മെഴുതിരി നാളം പോൽ
പൊട്ടിച്ചെറിയണം മനുഷ്യൻ മാത്രമാണ്
ഭൂമിയുടെ അവകാശി എന്ന അഹന്തയെ.....