Login (English) Help
ഭയമല്ല കരുതലാണടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മഫലം കാണുവാനാവാത്ത ശത്രു വിനോടു നാ മൊത്തൊരുമിച്ചു പോരാടീടാം കൂട്ടുകൂടിടേണ്ട കൈകൾ കോർത്തിടേണ്ട അകന്നു കൊണ്ടിരുന്നു തന്നെ മനസ്സുകൾ കോർത്തിടാം ഭീതി പരക്കുന്നു ഭയാനകമാക്കുന്നു വീണ്ടുമൊരു മഹാമാരിക്കാലം ഭീകരനാകുന്ന വിനാശകാരി ഭൂമിലോകത്തെ തളർത്തു ന്നീകാലം ഒരുനുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക വ്യഥയോട് ചേരുന്നു നാമേവരും