ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/ശുചിയായ് മാറിയ അപ്പു
ശുചിയായ് മാറിയ അപ്പു
ഒന്നാം ക്ലാസിലാണ് പഠിക്കുന്നത് .അവൻ അമ്മ പറയുന്നതൊന്നും അനുസരിക്കില്ല. മണ്ണിലും ചെളിയിലും കളിക്കും കൈകൾ കഴുകാതെയാണ് അവൻ ആഹാരം കഴിക്കുന്നത്. ഒരു ദിവസം അവൻ പഴം തിന്നുകയായിരുന്നു. അപ്പോഴാണ് കളിക്കാൻ കൂട്ടുകാർ വന്നത് . അവൻ പഴം തൊലി കൊണ്ട് അടച്ച് മേശപ്പുറത്ത് വച്ചിട്ട് കളിക്കാൻ പോയി. കുറെ കഴിഞ്ഞ് ക്ഷീണിച്ചു വന്ന അവൻ മേശപ്പുറത്തിരുന്ന പഴം കണ്ടു "ഹായ് ഞാൻ വച്ചിട്ടുപോയ പഴം ഇതു തിന്നേക്കാം " അവൻ അതെടുക്കാനൊരുങ്ങിയപ്പോൾ അമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞു . "അപ്പൂ ആ പഴം കഴിക്കരുത് ഈച്ച വന്നിരുന്നു കാണും , നിനക്ക് അസുഖം വരും. " അപ്പു അതു കേൾക്കാതെ പഴം തിന്നു . രാത്രി ആയപ്പോൾ അപ്പുവിന് ഛർദ്ദിലും വയറിളക്കവും വയറു വേദനയുമായി . ആശുപത്രിയിൽ പോകേണ്ടി വന്നു. ഡോക്ടർ അപ്പുവിനു പറഞ്ഞു കൊടുത്തു ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകണം . പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്. എപ്പോഴും ശുചിയായി നാക്കണം. അന്നു മുതൽ വൃത്തിയുള്ള നല്ല കുട്ടിയായി.
|