15:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമെന്നുള്ളത് വാക്കിനാൽ
തീരുന്നകാര്യമല്ലെന്നോർക്കുക നാം
നല്ല ശീലങ്ങൾ പാലിച്ചില്ലായെങ്കിൽ
നാമൊടുങ്ങീടും തീർച്ചതന്നെ
വ്യക്തിശുചിത്വം മാത്രമല്ല നാം
ശീലിച്ചിടേണ്ടതെന്നറിയണം.
നമ്മുടെ ചുറ്റും നാം വൃത്തിയാക്കിയാൽ
ഈ ഭൂമി എത്ര സുന്ദരമാകും.