(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വമില്ല വിനയമില്ല വിശ്വാസവുമില്ല
ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു-
കുത്തഴിഞ്ഞ ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ"
ആദ്യം വന്നു ഭൂമിയിൽ …
അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ
പോരാടിവിജയിച്ചു…
പിമ്പേ വന്നു "മഹാപ്രളയവും"അതും നമ്മുടെ ഒരുമയുടെ കരുതലിൽ അലിഞ്ഞുപോയ്…
ഇപ്പോഴിതാ മാനവകുലത്തിന്റെ ജീവൻ കാർന്നുതിന്നുന്ന
"കൊറോണയും"
ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ …
തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ …
സ്നേഹത്തോടെ
കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ…
നമ്മുടെ
ശുചിത്വബോധത്തിലൂടെ…