ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/വൃത്തി എന്ന ശക്തി

14:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി എന്ന ശക്തി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി എന്ന ശക്തി

ഒരു ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. ആ ഗ്രാമത്തിലെ ആളുകൾക്ക് ഒട്ടും തന്നെ വൃത്തി ഉണ്ടായിരുന്നില്ല. ചില ആളുകൾ മാലിന്യങ്ങൾ വീടിനുമുന്നിൽ വലിച്ചെറിയും. മറ്റുചിലർ പുഴകളിലും കുളങ്ങളിലും കളയും. ഇതുകാരണം അവിടെ ഈച്ചയും, കൊതുകും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തിൽ എപ്പോഴും അസുഖങ്ങൾ ആയിരുന്നു. രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്തുചെയ്യണം എന്ന് അവർക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് ആ ഗ്രാമത്തിൽ ഒരു അധ്യാപകൻ താമസത്തിന് എത്തിയത്. ഗ്രാമത്തിന്റെ അവസ്ഥ കണ്ട് അധ്യാപകന് വിഷമമായി. ഗ്രാമവാസികളോട് അധ്യാപകൻ പറഞ്ഞു- "നിങ്ങളുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഗ്രാമം മുഴുവൻ വൃത്തിയായി സൂക്ഷിക്കണം. ഇതുമാത്രമേ രോഗം തടയാൻ വഴിയുളളു”. അധ്യാപകൻ പറഞ്ഞത് അവർക്ക് മനസ്സിലായി. അവർ ഒരുമയോടെ നിന്ന് ആ ഗ്രാമം മുഴുവൻ വൃത്തിയാക്കി. അതോടെ അവിടെ രോഗങ്ങളും കുറഞ്ഞു. പിന്നെ അവർ ആ ഗ്രാമം മലിനമാക്കിയിട്ടില്ല.

കൈലാസ്. വി
3 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ