ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വവും ദൈവവും

14:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAN KSTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ദൈവവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ദൈവവും


പണ്ടൊരിക്കൽ അങ്ങ് ദൂരെ ഒരു നാടുണ്ടായിരുന്നു. ആ നാട്ടിൽ നല്ല കാശും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ശുചിത്വം തീരെ ഉണ്ടായിരുന്നില്ല, കാരണം കൈ കഴുകുന്നതും കുളിയ്ക്കുന്നതുമെല്ലാം ആർഭാടമാണെന്നായിരുന്നു അവരുടെ വിശ്വാസം. രാജ കുടുംബത്തിലെ ആളുകൾ മാത്രം ആഴ്ചയിൽ ഒരു ദിവസം കുളിക്കും. ആ നാട്ടിലെ ജനങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും പോലും കൈകഴുകില്ലായിരുന്നു .അങ്ങനെ കുറച്ചു നാളുകൾ കടന്നുപോയപ്പോൾ ആളുകൾക്ക് പെട്ടെന്ന് അസുഖങ്ങൾ വന്നു ഓരോരുത്തരായി മരണപ്പെടാൻ തുടങ്ങി. നിരവധി ആളുകൾ അങ്ങിനെ മരണപ്പെട്ടപ്പോൾ പിന്നെ ആളുകൾ വീടിനു പുറത്തിറങ്ങാതെയായി. അങ്ങനെ രാജാവ് വേഗം പ്രശ്നം വച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനായി രാജാവ് ഒരു വൈദികനെ ദൂരത്തുനിന്നു കൊണ്ടുവന്നു. രാജാവ് വൈദ്യനോട് കാര്യങ്ങളെല്ലാം പറഞ്ഞു. വൈദ്യൻ നോക്കിയപ്പോൾ ആ നാട്ടിൽ വേണ്ടത്ര ഭക്ഷണം ഉണ്ട്, പൈസയും ഉണ്ട്. ഇത്രയധികം ആളുകൾക്ക് രോഗം വരാനും മരിക്കുവാനും എന്താണ് കാരണമെന്നു വൈദ്യർക്ക് മനസ്സിലായില്ല. വൈദ്യർ രാജാവിനോട് കാര്യം പറഞ്ഞു. "രാജ്യത്തെ ആളുകൾക്ക് ഭക്ഷണത്തിനും പൈസക്കുമൊന്നും യാതൊരു ക്ഷാമവുമില്ല. പിന്നെ എന്താണ് കാരണമെന്നു തനിക്കു മനസ്സിലാവുന്നില്ല പ്രഭോ". അപ്പോൾ രാജാവ് പറഞ്ഞു, "എങ്കിൽ കുറച്ചു നാളുകൾ കൊട്ടാരത്തിൽ താമസിച്ചു കൊള്ളു, അപ്പോൾ പതുക്കെ കാര്യം മനസ്സിലാക്കാമല്ലോ". വൈദ്യൻ സമ്മതിച്ചു. അങ്ങനെ വൈദ്യൻ രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിക്കുവാനും ആളുകളോട് സംസാരിക്കുവാനും അടുത്തിടപെടുവാനും തുടങ്ങി. അപ്പോൾ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി. ഈ നാടിനും നാട്ടുകാർക്കും ശുചിത്വം ഒട്ടും ഇല്ല എന്ന്. നാട് വല്ലാത്ത ഒരു അന്ധവിശ്വാസത്തിൽ പെട്ടിരിക്കുന്നു. ഇതിൽ നിന്നും കര കേറാതെ അവിടുത്തെ ജനങ്ങൾക്ക് രക്ഷയില്ല എന്ന് ബുദ്ധിമാനായ അദ്ദേഹം മനസ്സിലാക്കി. എന്നാൽ രാജാവിനോട് ഈ കാര്യം നേരിട്ട് പറഞ്ഞാൽ ഏശില്ല എന്ന് ബുദ്ധിമാനായ വൈദ്യർക്ക് നല്ലപോലെ അറിയാമായിരുന്നു. അദ്ദേഹം രാജാവിനോട് പറഞ്ഞു ഈ നാടിൻറെ അടുത്തു ദൈവം വല്ലാതെ കോപപെട്ടിരിക്കുന്നു. ആളുകൾ ദൈവത്തിനെ തീരെ മാനിക്കുന്നില്ല. രാവിലെ എഴുന്നേറ്റു കുളിച്ചു വൃത്തിയായി തന്നോട് പ്രാര്ഥിക്കേണ്ട ജനങ്ങൾ സുഖലോലുപരും മടിയന്മാരുമായി തീർന്നിരിക്കുന്നു. വൃത്തിയുള്ള മനസ്സ് പോലെ തന്നെ പ്രധാനാംണ് വൃത്തിയുള്ള ശരീരവും. അത് കൊണ്ട് ദൈവം ജനങ്ങളോട് വല്ലാതെ ദേഷ്യപ്പെട്ടിരിക്കുയാണ്. "അയ്യോ, എങ്കിൽ ഇത് മാറുവാൻ നാമിനി എന്ത് ചെയ്യണം?", രാജാവ് ചോദിച്ചു. "രാജ്യത്തെ ജനങ്ങളോട് ഇനി മുതൽ കുളിക്കാതെ ദൈവത്തിനെ പ്രാർത്ഥിക്കുവാൻ പോകരുത് എന്ന് അങ്ങ് കർശനമായി തന്നെ പറയണം. അത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം. ഭക്ഷണം ദൈവത്തിനു സമർപ്പിച്ചു വേണം നമ്മൾ നമ്മുടെ വയറു നിറയ്ക്കുവാൻ എന്ന് അങ്ങേക്ക് അറിയാമല്ലോ. അത് കൊണ്ട് ഭക്ഷണത്തിനു മുന്നും പിന്നും കൈ വൃത്തിയായി കഴുകേണ്ടതാണ് എന്നും അങ്ങ് ജനങ്ങളോട് പറയണം", വൈദ്യൻ രാജാവിനോട് പറഞ്ഞു. രാജാവ് ഉടൻ തന്നെ ഈ വിളംബരങ്ങൾ രാജ്യത്തിൻറെ എല്ലാ ഭാഗത്തെയും ജനങ്ങളിലേക്ക് എത്തിക്കുവാൻ ആജ്ഞാപിച്ചു. രാജ വിളംബരം അക്ഷരം പ്രതി ജനങ്ങൾ അനുസരിച്ചു തുടങ്ങി. രാജ്യത്തെ ജങ്ങൾക്കു അവരുടെ ആരോഗ്യം തിരിച്ചു കിട്ടുവാനും തുടങ്ങി. രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് കണ്ട് തുടങ്ങി. ദൈവവുമായി ബന്ധപ്പെടുത്തിയാണെങ്കിലും ശുചിത്വത്തോടെ ജനങ്ങൾ ജീവിച്ചു തുടങ്ങിയതോടെ ജനങ്ങൾക്ക് അവരുടെ സന്തോഷവും ആരോഗ്യവും തിരിച്ചു കിട്ടി.



നടാഷ ലില്ലി
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ