ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/എവിടെയാണാമരം

13:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എവിടെയാണാമരം

                         എവിടെയാണെവിടെയാണെവിടെയാണാമരം
                          തണലേകിനിന്നൊരാ പടുവൃക്ഷമെങ്ങുപോയ്
                          ജീവജാലങ്ങൾക്കൊരിടമേകി നിന്നൊരാ
                          ജീവൻ തുടിപ്പിന്നെങ്ങോട്ട് മാ‍‍ഞ്ഞ്പോയ്
                          തൻ പുഷ്പവൃഷ്ടിയാൽ അഴകേകിനിന്നോരാ
                          സൗന്ദര്യഭാജനം ഇന്നെങ്ങ്മാഞ്ഞ്പോയി
                          കൊടുംചൂടിൽതളരാതെ കാത്തൊരാവൃക്ഷത്തെ
                          കഠിനമാം ഹൃദയങ്ങൾ വെട്ടിമുറിച്ചുവോ?
                          ഓർക്കുക നാളേക്ക് നമ്മളെ കാക്കുവാൻ
                          പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......

 
പ്രവിത പ്രസാദ്
9 C ജി വി എച്ച് എസ് എസ് കലഞ്ഞൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത