ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി

13:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


    മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് പുലരാൻ കഴിയില്ല. ഒരു സസ്യത്തിന്റെ നിലനിൽപിനായ മറ്റ് സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യാവസ്ഥയിലൂടെ പുലരുമ്പോൾ പല മാറ്റങ്ങളും ഉണ്ടാകും. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുമ്പോൾ മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും ഏൽക്കാതെ അവർക്ക് പുലരാനാവില്ല .എന്നാൽ ആധുനികശാസ്ത്രം മനുഷ്യൻ പ്രകൃതിയെ വരതിയിലാക്കി എന്ന് അവകാശപ്പെടുന്നു. എന്നാൽ ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പും തണുപ്പിൽ നിന്ന് മോചനം നേടാൻ ചൂടും കൃത്യമായി ഉണ്ടാക്കി. അണകെട്ടി വെള്ളം നിർത്തുകയും അപ്പാർട്ട്മെന്റുക ഉയർത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും വനം വെട്ടിനശിപ്പിക്കുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു.ശബ്ദ മലിനീകരണം, ജല മലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം അങ്ങനെ എല്ലാ മനുഷ്യനും നേരിടേണ്ടി വരുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം അത് വലിച്ചെറിയുന്നതും മണ്ണിനെ നശിപ്പിക്കന്നു. ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും. എൻഡോ സൾഫാൻ പോലുളള കീടനാശിനികൾ ജലത്തെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തില ഓക്സിജൻ അളവ് നശിപ്പിക്കാൻ കഴിയും. വൻ വ്യവസായ സ്ഥാപനങ്ങൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ വന്ന തകരാറു മൂലമാണ് പലരോഗങ്ങളും ഉണ്ടാകുന്നത്. പ്രകൃതി മനുഷ്യന് അനുഗ്രഹമാകുന്ന വനങ്ങൾ ഉള്ളത് കൊണ്ടാണ് മനുഷ്യൻ കൃഷിയുടെ കുറച്ച് വിളവ് കൂട്ടുന്നതിന് ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. വന സംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ കഴിയും ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നത്.


തീർത്ഥ എസ്. മോഹേഷ്
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം