(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
എവിടെ തിരഞ്ഞു നോക്കിയാലും
അവിടെല്ലാം കാക്കി കുപ്പായങ്ങൾ!
കൊറോണ വന്നിങ്ങു കൂടിയപ്പോൾ
മനുഷ്യർക്കെല്ലാർക്കും ആധിയായി.
ആരോഗ്യ വകുപ്പിന് നേരമില്ല
ആഭ്യന്തര വകുപ്പിനും നേരമില്ല
ഉണ്ണാനും ഉറങ്ങാനും നേരമില്ല !
കൺകണ്ട ദൈവമായി ഇപ്പോൾ ഡോക്ടർ! മാലാഖമാരായി നേഴ്സുമാരും!
സാമൂഹ്യ അകലം പാലിക്കേണം!
ഒപ്പം വ്യക്തി ശുചിത്വവും പാലിക്കേണം!
മതവും രാഷ്ട്രീയവും മറന്നിടേണം!
കൊറോണയോട് ഒന്നിച്ചു
പൊരുതീടേണം.