സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പൂവ്

12:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =പൂവ് | color=4 }} തെക്കനാട്ടിലെ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്

തെക്കനാട്ടിലെ രാജഗിരി എന്ന ഗ്രാമത്തിൽ ഒരു പൂന്തോട്ടക്കാരൻ ഉണ്ടായിരുന്നു. വർണ ശലഭമായ ഉദ്യാനത്തിന്റെ മധ്യഭാഗതായിരുന്നു അയാളുടെ ഭവനം മേൽക്കൂരയിൽ മഞ്ഞപ്പട്ട് വിരിച്ചതുപോലെ പൂക്കൾ അന്ന് അവിടെ വസന്ത കാലം ആയിരുന്നു. പൂക്കൾ കൊണ്ട് അയാളുടെ ഭവനം നിറഞ്ഞിരുന്നു. അയാളുടെ ഉദ്യാനത്തിന്റെ ഒരു വശത്ത് ഒരു വ്യത്യാസമായ ചെടി മുളച്ചു വരുന്നത് തോട്ടക്കാരന്റെ ശ്രദ്ധയിൽ പെട്ടു. അയാൾ ആകാംഷയോടെ അതിനെ നോക്കി. ഒരു മാതാപിതാക്കൾ തന്റെ കുഞ്ഞിന്റെ വളർച്ചയുടെ പടികൾ ചവിട്ടുന്നതും പരിപാലനവും നൽകുന്നത് പോലെ ആ തോട്ടക്കാരൻ ആ ചെടിയുടെ വളർച്ചയുടെ പടികൾ നോക്കി അതിനെ പരിപാലിച്ചു. ദിവസങ്ങൾ കഴിഞ്ഞു ആഴ്ചകളായി ആഴ്ചകൾ കഴിഞ്ഞു മാസങ്ങളായി മാസങ്ങൾ കഴിഞ്ഞു വർഷങ്ങളായി. അങ്ങനെ ഒരു വസന്തകാലം കൂടെ എത്തി പ്രഭാത സൂര്യന്റെ വെളിച്ചം കിളികളുടെ മധുരശബ്‌ദങ്ങൾ. ഇത് കേട്ടു തോട്ടക്കാരൻ അയാളുടെ ജനാലയുടെ അടുത്തേക്ക് ചെന്നു സുഗന്ധം വീശി കാറ്റ് അയാളുടെ മുഖത്തു തഴുകി പെട്ടന്ന് അയാളുടെ നേത്രങ്ങൾ വളർത്തുമകളായ ആ ചെടിയിൽ പതിഞ്ഞു. ഇതാ അത് പൂവിട്ടു വർണശലഭമായ പൂവ് ആരാലും മോഹിച്ചുപോകും വിധം ആ പൂവ് തോട്ടത്തിൽ തലയടുപ്പോടെ നിൽക്കുന്നു. പൂവിന്റെ മധുരമായ തേൻ നുകരാൻ പൂമ്പാറ്റകളും തുമ്പികളും വട്ടമിട്ടു ചുറ്റുന്നു. തോട്ടക്കാരൻ സന്തോഷം കൊണ്ട് തുള്ളിചാടി. ഒരു പിതാവ് തന്റെ പുത്രിയെ വാത്സല്യംകൊണ്ട് തഴുകുന്നപോലെ ആ പൂവിനെ അയാളുടെ മൃദുവായ വെണ്ണപോലുള്ള കൈകൾ തഴുകുന്നു. അയാൾ ഓർത്തു എന്റ തോട്ടത്തിൽ വച്ച് ഏറ്റവും ഭംഗിയുള്ള ആ പുഷ്പം ഇതാണ് എന്ന് പറഞ്ഞ് അതിനെ നോക്കികൊണ്ടിരുന്നു. രാവിലെ കഴിഞ്ഞു ഉച്ചയായി ഉച്ചകഴിഞ്ഞു വൈകുംനേരമായി പ്രഭാതം മുതൽ ഉച്ചവരെ സന്തോഷിച്ച സൂര്യൻ ഇതാ ഇപ്പോ ഭയങ്കര വിഷമം അയാളുടെ മനോഹരമായ പുഷ്പത്തെ വിട്ട് സൂര്യൻ പോലും പോകാൻ തോനുന്നില്ല. വിയർപ്പ് മുട്ടി സൂര്യൻ അസ്തമിച്ചു ചന്ദ്രന്റെ നിലാവെളിച്ചത്തിൽ ആ പൂവ് തേജോമയം പോലെ തിളങ്ങുന്നത് നോക്കി നോക്കി അയാൾ ജനാലരികെ നോക്കി കൊണ്ടിരുന്നു. അയാളുടെ നേത്രങ്ങൾ പതിയെ പതിയെ അടഞ്ഞു.

പ്രഭാത സൂര്യന്റെ വെളിച്ചത്തിൽ അയാൾ എഴുന്നേറ്റു ആദ്യം ചെന്നത് മനോഹരമായ പൂവിന്റെ അടുത്തേക്കായിരുന്നു.താൻ ആ പുഷ്പത്തിലേക്ക് നോക്കിയതും തന്റെ നേത്രങ്ങൾ ഈറൻ അണി യുന്നു. ഇതാ ഇന്നലേ പ്രേതാപത്തോടെ നിന്ന പൂവ് ഇതാ മരിച്ചുവീണു തോട്ടക്കാരൻ ആ പൂവിനെ എടുത്തു  മാറോടണച്ചു. അവിടെ കണ്ണീർ പുഴ ഒഴുകി. താൻ ഒന്ന് ഓർത്തു മനുഷ്യന്റെ ആയുസ്സ് പൂപോലെ യാണ്. ഏതു നിമിഷവും മരണം നമ്മെ കടന്നുപിടിക്കും. അത് കൊണ്ട് പ്രകൃതിയാകുന്ന അമ്മയെ ഉപദ്രവിക്കാതെ സ്നേഹിച്ചു നമുക്ക് മുൻപോട്ടു പോകാം.

ആന്റണി ജോസഫ് ജോയൽ
പ്ലസ് വൺ ഹ്യൂമാനിറ്റീസ് സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ