സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

12:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Antony’s UPS perambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


രോഗപ്രതിരോധം വീടിന്റെ അരികെയുള്ള ഒരു മാവിൻ ചുവട്ടിൽ വാവകുട്ടൻ അച്ഛനെ കാത്തുനിന്നു.അവനു വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പിറന്നാളിനു അച്ഛൻ തനിക്കു എന്തു സമ്മാനമാണ് തരിക എന്ന ഒറ്റ ചിന്തയുള്ളൂ അവന്. "ഓരോ പിറന്നാളിനും ഞാൻ ആഗ്രഹിക്കാതാ സമ്മാനമാണ് അച്ഛൻ എനിക്ക് തരിക".നേരം ഏറെ കഴിഞ്ഞു അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി. "അമ്മേ നേരം ഏറെ കഴിഞ്ഞു അച്ഛൻ എന്താ വരാത്തത്".അവൻ കരയാൻ തുടങ്ങി. അമ്മ അവനെ സമാധാനിപ്പിച്ചു.രാത്രി ഒൻപതു മണി കഴിഞ്ഞു അച്ഛൻ വന്നില്ല. അമ്മയ്ക്കും ഒരു സമാധാനമില്ല. പെട്ടന്ന് ഒരു ഫോൺകാൾ വന്നു. വാവകുട്ടന് സന്തോഷമായി. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു. അമ്മ വാവകുട്ടനെ വിളിച്ചു. "സമയം ഇത്രയായി മോനെ അമ്മ ഉറക്കട്ടെ ".അവൻ അതിനുഒന്നും സമ്മതിച്ചില്ല. അവൻ കരയാൻ തുടങ്ങി. അച്ഛൻ എന്താ വാരത്തെ........ "ആരാ അമ്മേ വിളിച്ചത്".ആരോഗ്യവകുപ്പിൽ നിന്ന മോനെ, നമ്മുടെ അച്ഛനെ അവർ നിരിക്ഷീണത്തിൽ ഇട്ടിരികുകയാണ്. അവൻ ഒന്നു ഞെട്ടി "അത് എന്തിനാ അമ്മേ ".അച്ഛൻ വരുന്ന വഴിക്ക് നഗരത്തിന്റെ അരികെ ഇരുന്നു ഛർദിച്ചു അവശനായ ഒരു അപ്പുപ്പനെ കണ്ടു. ആരും ഇല്ലാത്ത ഒരു പാവം. അച്ഛൻ അയ്യാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴാണ് ഡോക്ടർ പറയുന്നത് മടങ്ങി പോകാൻ കഴിയില്ല എന്ന്. ആ അപ്പുപ്പനെ............ കൊവിഡ് 19എന്നാ ഒരു തരം രോഗമാണ്. ഒരു വൈറസ് ആയതിനാൽ പകരാൻ സാധ്യതയുണ്ട്. അച്ഛൻ അതുകൊണ്ടു പതിനാലു ദിവസം ഹോസ്പറ്റലിൽ ആയിരിക്കും".അമ്മ അവനെ സമാധാനിപിച്ചു."നീ വിഷമിക്കേണ്ട അമ്മേ അച്ഛനെ കെട്ടിപിടിക്കാതെ ഞാൻ ഇതു വരെ ഉറങ്ങിയിട്ടില്ല". മോനെ അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരാൻ പാടില്ല. ഒരു പക്ഷെ ഈ രോഗം ഉണ്ട് എകിൽ......... !എല്ലാം നല്ലതിനാണ്. അവൻ കുറച്ചു സന്തോഷവനായി. എകിലും നിറഞ്ഞ കണോടെ ....................... മിസ്സ്‌ യൂ അച്ഛാ !

ക്രിസ് ഏയ്ജെൽ
3 A സെന്റ് ആന്റണീസ് യുപി എസ് പേരാബ്ര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ