ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ നാം മറികടക്കും.....

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=നാം മറികടക്കും..... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മറികടക്കും.....

അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് രണ്ടുവർഷം മുൻപ് കേരളത്തിൽ പ്രളയമെത്തിയത്. ഒന്നിരുട്ടിവെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പോഴിതാ, കണ്ണടച്ചു തുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിക്കുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയുടെ പിടിയിലാവുകയാണ്.

ഒന്ന് തുമ്മാനെടുക്കുന്ന നേരം. അത്രയും മതി ഈ വൈറസിന്. ലോകത്തിന്റെ അതിരുകളെയൊന്നാകെ അവഗണിച്ചുകൊണ്ട് ഈ മഹാവിപത്തു അങ്ങനെ ആളിപടരുകയാണ്. നിറവും ജാതിയും മതവും പദവിയും സ്വത്തും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ കീഴടക്കാൻ നമുക്കു മുൻപിൽ ഇനി ഒരൊറ്റ മാർഗ്ഗമേയുള്ളു;വീട്ടിലിരിക്കുക, സാമൂഹിക അകലം പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിലും ഒരുമിച്ചു നിന്നവരാണ് നമ്മൾ. ഈ മഹാമാരിയിലും നമുക്കു അങ്ങനെ തന്നെ തുടരാം.............

ഭൂമിയിൽ ജനവാസമുള്ള ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു. ഏപ്രിൽ 17 വരെയുള്ള കണക്കനുസരിച്ചു 190-ലേറെ രാജ്യങ്ങൾ. ഒരുലക്ഷത്തിലേറെ മരണം, ഇരുപത്തിരണ്ടുലക്ഷത്തിലേറെ രോഗികൾ. കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്. രോഗത്തെ ചെറുക്കാൻ വഴിയറിയാതെ വീടുകളിൽ അടിച്ചിരിക്കുകയാണ് ലോകമെങ്ങുമുള്ള ആളുകൾ.

രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങളും സമുദ്രത്തിലൂടെ പറക്കുന്ന ആഡംബര കപ്പലുകളും പറക്കുവാൻ കഴിയാതെ നിശ്ചലം ആയിരിക്കുന്നു. രാജ്യാന്തര സമ്മേളനങ്ങളും കായികോത്സവങ്ങളും ഉപേക്ഷിക്കപ്പെട്ടു. കഴിവതും വീട്ടിൽ ഇരുന്നു ജോലിചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു. യാത്രകൾ അത്യാവശ്യത്തിനു മാത്രം. പൊതു ചടങ്ങുകളും ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ മാറ്റിവയ്ക്കുന്നു. ഒട്ടുമിക്ക വിദ്യാഭാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി. ലോകമെങ്ങും ലോക്‌ഡോൺ പശ്ചാത്തലം.

കോവിഡ് 19 എന്ന ചികിത്സയില്ല രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുപോലെ വാതിലടയ്ക്കുന്നത്. ഇത്തിരിയില്ലാത്ത ഈ വൈറസിന് മുൻപിൽ ലോകം നിശ്ചലം. ശ്വസന കണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുമ്പോൾ കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക മാത്രമേ വഴിയുള്ളു.വൈറസ് ഉള്ളിൽ കടന്നതിനു ശേഷം രോഗലക്ഷണം പ്രകടമാക്കാൻ രണ്ടുമുതൽ 14 ദിവസം വരെയെടുക്കാം. രോഗസാധ്യതയുള്ളവർ 14 ദിവസം വരെ ഒറ്റപ്പെട്ടുകഴിയുക എന്നതാണ് പ്രതിവിധി. കടുത്ത രോഗസാധ്യതയുള്ളവരും രോഗികളും 28ദിവസം വരെ ഒറ്റപ്പെട്ടു നില്കണമെന്നതാണ് ഏറ്റവും സുരക്ഷിതമായ കരുതൽ നിർദേശം.

കോവിഡ് 19 ഒരു വൈറസ് രോഗം ആയതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്കു ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടുന്നതും രോഗബാധയെ ഒരുപരിധി വരെ തടയും. നിലവിൽ രോഗം ഉള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീഷണിയാണ്. വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം.അധിക നേരം അന്തരീക്ഷത്തിൽ തങ്ങി നില്കില്ലെങ്കിലും പല പ്രതലങ്ങളിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയുക എന്നിവയും ചെയ്യണം. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് കഴിവതും ഒഴിവാക്കണം. കൂടെക്കൂടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം . ആൽക്കഹോൾ അടിസ്ഥാനമാക്കിയ സാനിറ്റേയ്സർ ഉപയോഗിച്ചും ശുചിയാക്കണം.നാമെല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ കൊറോണ എന്ന മഹാവിപത്തിനെ നമുക്ക് തുരത്തുവാൻ സാധിക്കും.
ഈ ദുരന്തകാലത്തെ നാം മറികടക്കും, നാം ഒന്നാണ്.................

ഹൃദ്യ എസ്
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം