കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/വികൃതിയായ അപ്പു.
വികൃതിയായ അപ്പു.
കിഴക്കേക്കര എന്നൊരു ഗ്രാമമുണ്ടായിരുന്നു.. ആ ഗ്രാമത്തിലെ വികൃതിയായ കുട്ടിയായിരുന്നു അപ്പു അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാത്ത കുട്ടിയായിരുന്നു അവൻ അങ്ങനെയിരിക്കെ ഒരു ദിവസം അവൻ്റെ അച്ഛൻ അവനെ അടുത്ത് വിളിച്ച് ഉപദേശിച്ചു " അപ്പൂ നീ ഇന്നത്തെ പത്രം വായിച്ചിരുന്നോ.. ഇല്ലച്ഛാ... അപ്പു കൂസലില്ലാതെ മറുപടി പറഞ്ഞു." മോനേ.. ലോകത്ത് പുതിയ ഒരു വൈറസ് ബാധപൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതിനാൽരാജ്യത്ത് ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് മോൻ ഇനി പുറത്തേക്ക് അധികം പോകണ്ട.. ആളുകൾ കൂടുന്ന കവലകളിലോ പൊതുസ്ഥലങ്ങളിലോ പോകണ്ട.. കൈകൾ നന്നായി കഴുകുകയും കൈ മൂക്കിലോ വായിലോ സ്പർശിക്കുകയും ചെയ്യരുത്.. മനസ്സിലായോ...." അപ്പു അനുസരണയോടെ തല കുലുക്കി. വൈകുന്നേരമായി അപ്പുവിനെ അന്വേഷിച്ച് അർജുൻ വീട്ടിലെത്തി..."വാടാ... വാടാ... നമുക്ക് കളിക്കാൻ പോകാം.." അർജുൻ വിളിച്ചു... അപ്പു അച്ഛൻ പറഞ്ഞതെല്ലാം മറന്നിരുന്നു .യാതൊന്നും ചിന്തിക്കാതെ അവർ പുറത്തേക്കിറങ്ങി മൈതാനത്ത് ആരുമുണ്ടായിരുന്നില്ല. അവർക്ക് കവലയിലേക്കിറങ്ങി അവിടെയും ആരുമുണ്ടായിരുന്നില്ല.. അപ്പു ബസ് സ്റ്റോപ്പിലെ കമ്പിയിൽ പിടിച്ചു തൂങ്ങി. കയ്യിലെ അഴുക്കുകളൊന്നും വകവെക്കാതെ കൈ കൊണ്ട് കണ്ണു തിരുമ്മി.. ആരുമില്ലാത്തത് കൊണ്ട് വീട്ടിൽ പോകാമെന്ന് അർജുൻ പറഞ്ഞു .. അവർ വീട്ടിലേക്ക് പോയി. ദിവസങ്ങൾ കഴിഞ്ഞു അപ്പുവിന് പനിയും ശ്വാസം മുട്ടലും വന്നു. അവനെ അവൻ്റെ അച്ഛൻ ഡോക്ടറുടെ അടുത്തെത്തിച്ചു.. ഡോക്ടർ ആശങ്കയോടെ അവനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പറഞ്ഞു.. അച്ഛനും ഭയപ്പെട്ടു.' അവന് കോ വിഡ് രോഗം വന്നു.. അപ്പുവിനെ പല പരിശോധനകൾക്കും ചികിത്സകൾക്കും വിധേയമാക്കി.. ദിവസങ്ങൾക്ക് ശേഷം അപ്പു രോഗമുക്തയായി വീട്ടിലേക്ക് മടങ്ങി... അച്ഛൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |