ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ദുർഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുർഗന്ധം | color= 3 }} <p> കിളികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുർഗന്ധം

കിളികളുടെ ചലപില ശബ്ദം കേട്ട് കിന്നരി പൂമ്പാറ്റ കൺ തുറന്നു .ആഹ്ലാദത്തോടെ അവൾ എഴുന്നേറ്റു പറക്കാനൊരുങ്ങി .പലവിധ പൂക്കളാൽ നിറഞ്ഞ അമ്മിണിയുടെ പൂന്തോട്ടം ഇന്നലെ അവൾ കണ്ടു വെച്ചിട്ടുണ്ട് .ഉത്സാഹത്തോടെ തേൻ നുകരനായി പൂന്തോട്ടത്തിനു നേരെ അവൾ പറന്നു . ദൂരെ നിന്നെ അവൾ കണ്ടു ബഹുവർണ്ണങ്ങളാൽ സമൃദ്ധമായ സുന്ദര പൂന്തോട്ടം . “ ഹായ്" ആവേശത്തോടെ അവൾ റോസാപൂവിനടുത്തെത്തി .തേൻ കുടിക്കാനൊരുങ്ങിയതും "അയ്യേ ഇതെന്താ ഈ റോസാപൂവിനൊരു ദുർഗന്ധം?"അവൾ റോസിനെ വിട്ടു മുല്ലപ്പൂവിനടുത്തെത്തി .മുല്ലപ്പൂവിലേക്ക് മുഖമടുപ്പിച്ചതും "ശ്ശെ ,നിനക്കുമുണ്ട് ദുർഗന്ധം ."കിന്നരി മുല്ലപ്പൂവിനെയും ഒഴിവാക്കി .,ചെമ്പരത്തിയുടെ നേരെ പറക്കാനൊരുങ്ങി . ഇതെല്ലം കണ്ടു നിന്ന തേൻ കുരുവി കിന്നരിയുടെ അടുത്തേക്ക് പറന്നു വന്നു . "എന്താ ചങ്ങാതീ , പൂക്കളെല്ലാം മണത്തു നടക്കുന്നത് ?തേൻ കുടിക്കുന്നില്ലേ?”- തേൻ കുരുവി "നീ ആരാ ?"-കിന്നരി . "ഞാനോ ,ഞാനൊരു തേൻ കുരുവി .ഇവിടെ അടുത്ത താമസം .”-തേൻ കുരുവി. "എന്റെ ചങ്ങാതീ ഇവിടുന്നെങ്ങനാ തേൻ കുടിക്കാ ?ഈ പൂന്തോട്ടത്തിലെ പൂക്കൾക്കെന്താ വല്ലാത്തൊരു നാറ്റം ?സഹിക്കാൻ വയ്യ "-കിന്നരി "കൂട്ടുകാരാ ഇത് പൂക്കളുടെ കുഴപ്പമല്ല "-തേൻ കുരുവി "പിന്നെ....,?"-കിന്നരി "ദാ ,നീ അങ്ങോട്ടൊന്നു നോക്കിക്കേ ?"-തേൻ കുരുവി കുരുവി കാണിച്ചു കൊടുത്തിടത്തേക്ക് കിന്നരി ചെന്ന് നോക്കി .ഒന്നേ നോക്കിയുള്ളൂ കിന്നരി ,ആ കാഴ്ചയും മണവും അവളെ അത്രയ്ക്കു അസ്വസ്ഥമാക്കി . "എന്താണത്?"-കിന്നരി ."അതാണ് മാലിന്യം ."-തേൻ കുരുവി."ആരാണിത് ചെയ്തത്?"-കിന്നരി. "മനുഷ്യൻ അല്ലാണ്ട് ആരാ ?നമ്മൾ മ്രഗങ്ങളും പക്ഷികളും ഇങ്ങനെ ചെയ്യുമോ ?"-തേൻ കുരുവി "ഏയ് ഇല്ലില്ല ,ഒരിക്കലുമില്ല.മനുഷ്യനെന്തിനാ ഇങ്ങനെ ചെയ്യുന്നേ?"-കിന്നരി."അവന്റെ സ്വാർത്ഥതയ്ക് ,അല്ലതെന്തിനാ?"-തേൻ കുരുവി ."ഞാനിവിടുന്നു പോവാ ,വേറെയെവിടെങ്കിലും പോയി തേൻ കുടിക്കാം “-കിന്നരി."എങ്കിൽ നീ പട്ടിണി കിടന്ന് മരിക്കുകയെ ഉള്ളൂ .ഈ പ്രകൃതി മുഴുവൻ മനുഷ്യൻ മലിനമാക്കി കഴിഞ്ഞു കൂട്ടുകാരീ "-കുരുവി . "അപ്പൊ ഇനി എന്ത് ചെയ്യും ,എനിക്ക് വിശക്കുന്നു കുരുവീ ?കിന്നരി സങ്കടത്തോടെ കുരുവിയെ നോക്കി പറഞ്ഞു .തേൻ കുരുവി -"ഒന്നും ചെയ്യാനില്ല ,ദാ ,ഇത് പോലെ ശ്വാസമടക്കി പിടിച്ചു തേൻ കുടിക്കുക “.ഇതും പറഞ്ഞു തേൻ കുരുവി പൂവിൽ നിന്നും തേൻ നുകരാൻ തുടങ്ങി .വേറെ നിവൃത്തിയില്ലാതെ മനസ്സിൽ മനുഷ്യനെ പഴിച്ചു കൊണ്ട് കിന്നരിയും ........, <

ഫസ്‌ന പി. സി
4 ബി ജി .എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ