ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ജൂൺ 5-നാണ്. നമ്മുടെ വീടും പരിസരവും ശുചിയാക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. വീടുകളിൽ കെട്ടി കിടക്കുന്ന മലിനജലം നശിപ്പിക്കാം, പ്ലാസ്റ്റിക്ക് വലിച്ചു ചാടാതിരിക്കുക, അത് കത്തികാതിരിക്കുകയും ചെയ്യാം. വീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടി കിടക്കുന്ന ജലത്തിൽ കൊതുകൾ വർദ്ധിക്കും. ഇതുമൂലം കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാം പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ അത് Ozone പാളിയിൽ ചെന്ന് ദ്വരമുണ്ടാക്കും. അത് മൂലം സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്നു ഇത് Blindness, Skin problem, Cancer എന്നിങ്ങനെയുള്ള രോഗത്തിന് കാരണമാവുന്നു. എല്ലാ ആഴ്ചയിലും നാം Dry-day ആചരിക്കണം. മരങ്ങൾ വെട്ടിനശിപ്പിക്കാതെ നട്ടുപിടിപ്പിക്കുകയും പുഴകളും തടാകങ്ങളും മലിനമാക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. കുന്നുകൾ, മലകൾ ഇവ ഇടിച്ചു നികത്താതിരിക്കുക. കാടുകൾ നശിപ്പിക്കരുത്. അവിടെയുള്ള ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥ നഷ്ടപ്പെടും. ഭൂമിയുടെ സന്തുലനാവസ്ഥ നഷ്ടമാകും. ഇതു മൂലം പ്രളയം, ഉരുൾപൊട്ടൽ എന്നിങ്ങനെ സംഭവിക്കും. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ് അത് പാലിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |