അമ്മയാണെൻ സോദരിയാണെൻ കാമുകിയാണു നീ; ഭൂവിലെൻ പിറവി നൽകിയവളേ! ഭൂലോകം വണങ്ങിടും മാതാവാണു നീ; എന്നാലിന്നു നിൻ പ്രതീകം മങ്ങിപ്പോയീടുന്നു; വേർതിരിവോടെ കണ്ടീടുന്നു നാരിയെ. കാമക്കണ്ണുകളുലയുന്ന ലോകമായ് മാറുന്നു താഴ്ത്തീടുന്നു എന്നും നിന്നെ. ലോകത്തിൻ മുന്നിൽ പതറാതെ നിൽക്കു നീ ഉളളകാലം, ഒതുക്കല്ലേ ജീവിതം നാലു ചുവരുകൾക്കുളളിൽ; പതിയണം നിന്നടയാളം ചരിത്രത്തിൽ...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത