11:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മിടുക്കനായ ആമക്കുട്ടൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ട് പണ്ട് മഹാ വികൃതിയായ ഒരു കുട്ടിക്കുരങ്ങൻ ഉണ്ടായിരുന്നു. അവന്റെ പേര് കേശു എന്നായിരുന്നു. ഒരു ദിവസം അവൻ പുഴക്കരയിലുള്ള ഒരു മരത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ കുഞ്ചു എന്ന ആമക്കുട്ടൻ ഇഴഞ്ഞിഴഞ്ഞു പോകുന്നത് കണ്ടു. "ആമക്കുട്ടാ നീ ഇന്നെങ്ങാനും ഉദ്ദേശിച്ച സ്ഥലത്തെത്തുമോ? കേശു കളിയാക്കി. "കേശു കളിയാക്കരുത്, ആമകൾക്ക് മെല്ലെ മാത്രമേ നടക്കാൻ കഴിയു. കുഞ്ചു പറഞ്ഞു. കളിയാക്കും ഇനിയും കളിയാക്കും. നീ എന്നെ എന്തു ചെയ്യും.? ഇതുംപറഞ്ഞുകൊണ്ട് കേശു കുഞ്ചുവിന്റെ പുറത്തു പഴങ്ങൾ പറിച്ചെറിഞ്ഞു. കുഞ്ചു കരയാൻ തുടങ്ങി. അപ്പോഴാണ് സിംഹരാജാവ് അതുവഴി വന്നത്. കരയുന്ന ആമക്കുട്ടനോട് സിംഹം കാര്യം തിരക്കി. എന്നിട്ട് കേശുവിനോട് മരത്തിൽ നിന്ന് ഇറങ്ങി വരാൻ പറഞ്ഞു. കേശു പേടിച്ചു വിറച്ചു താഴെ വന്നു. "ദാ അക്കരെയുള്ള മരത്തിൽ നിന്ന് എനിക്ക് പഴങ്ങൾ പറിച്ചു തരാമോ? സിംഹം ചോദിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് പേടിച്ചു കുരങ്ങൻ തിരിച്ചു കയറി. "കുഞ്ചു നിനക്കതു പറിച്ചുകൊണ്ടുവരാൻ കഴിയുമോ? "ശെരി രാജാവേ ഞാൻ ശ്രമിക്കാം. അതുപറഞ്ഞു കുഞ്ചു പുഴയിലേക്ക് ഇറങ്ങി. അവൻ വേഗം നീന്തി അക്കരെയെത്തി. എന്നിട്ട് പഴം രാജാവിന് നൽകുകയും ചെയ്തു. ഇതുകണ്ട കേശു നാണിച്ചു തിരിച്ചുപോയി. കുഞ്ചു അഭിമാനത്തോടെ ഇഴഞ്ഞു നീങ്ങി.