ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്ക് ഒരു സ്വീകരണം

കൊറോണക്ക് ഒരു സ്വീകരണം


ചൈനയെന്നൊരു രാജ്യത്ത്ന്ന്,
കൊറോണയെന്നൊരു വൈറസ് ചേട്ടൻ,
പെട്ടിയുമായി രോഗം പരത്താൻ,
എത്തിച്ചേർന്നു മാബലി നാട്ടിൽ.

ആരോഗ്യത്തിൻ മന്ത്രി ടീച്ചർ,
അവനൊരുക്കി സ്വീകരണം.
സാനിറ്റൈസർ,മുഖാവരണം,
എല്ലാം ചേർന്നൊരു സ്വീകരണം.

തളർന്നു പോയി തകർന്നു പോയി,
അയ്യോ വമ്പൻ കൊറോണച്ചേട്ടൻ.
പെട്ടിയുമായി ചേട്ടൻ പതിയെ,
ബൈ ബൈ ചൊല്ലി യാത്രയുമായി.