എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

11:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

പ്രപഞ്ചം എന്നത് ക്രമീകൃതമായ ഒന്നാണ്. ഇവിടെ ആശയങ്ങളും ജന്തുക്കളും പരസ്പരാശ്രയത്തിൽ നിലനിൽക്കുന്നു. ഒന്നിന്റെ താളം തെറ്റിയാൽ ആകെയുള്ള ഈ ക്രമം മാറിമറിയും. റെയ്ച്ചൽ കാഴ്സൺ 'സൈലന്റ് സ്പ്രിങ്'എന്ന പുസ്തകത്തിൽ പരിസ്ഥിതിയുടെ സുന്ദരമായ ഘടനയെക്കുറിച്ചും പിന്നീട് വന്ന മാറ്റത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
പ്രകൃതി എന്ന് പറയുന്നത് നമ്മുടെ അമ്മയാണ്. അമ്മയെ നമ്മൾ എങ്ങനെ അറിയുന്നുവോ അതുപ്പോലെ തന്നെ ഭൂമിയേയും നമ്മൾ അറിയണം, സ്നേഹിക്കണം. പ്രകൃതിസംരക്ഷണം എന്ന് പറയുന്നത് എന്നും തുടരേണ്ട ഒന്നാണ് ; നാളേക്കുവേണ്ടി നമ്മുടെ അടുത്ത തലമുറക്കുവേണ്ടി. ഇന്നത്തെ നമ്മുടെ പരിസ്ഥിതി എങ്ങനെയാണ്? വായു ശുദ്ധമല്ല ജലം ശുദ്ധമല്ല മണ്ണ് ശുദ്ധമല്ല ആകെ മലിനപ്പെട്ട ഒരവസ്ഥ. ഇന്ന് 92% ആളുകളും ശ്വസിക്കുന്നത് ശുദ്ധവായുവല്ല, കുടിക്കുന്നത് ശുദ്ധജലമല്ല. നാമെല്ലാവരും കഷ്ടപ്പെടുന്നു. എന്താണിനിതിനു കാരണം?
മനുഷ്യന്റെ പ്രവർത്തികൾ പരിസ്ഥിതിക്കുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ, പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ ചിലതെല്ലാം പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. മനുഷ്യന്റെ വിവേചനരഹിതമായ കീടനാശിനിപ്രയോഗം മണ്ണിനെയും ജലത്തിന്റെയും മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ആഘാതങ്ങൾ പരിസ്ഥിതിയെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. വ്യവസായശാലകളിൽ നിന്നുള്ള മലിനവായു അന്തരീക്ഷത്തെ മലിനമാക്കുന്നു. മനുഷ്യൻ പുരോഗതിയിലേക്കു കുതിക്കുമ്പോൾ അവന്റെ പെറ്റമ്മയായ ഭൂമിയെ നാശത്തിലേക്കു വിടുകയാണോ?പ്രപഞ്ചഘടന നശിപ്പിക്കുമ്പോൾ കാലാവസ്ഥാവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ആഘാതം എത്ര വലുതാണ്. പ്രളയങ്ങളിലൂടെ നമ്മൾ നേരിട്ട് അനുഭവിച്ചതാണ്.
ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ചെറുപ്പത്തിലേ ഉള്ള ശീലങ്ങളാണ് നമ്മെ അതിനു പ്രാപ്തരാക്കുന്നത്. എത്രയെത്ര അസുഖങ്ങളാണ് ശുചിത്വമില്ലായ്മയിലൂടെ നമ്മൾ അനുഭവിക്കുന്നത്. അടുക്കും ചിട്ടയും നമ്മുടെ ശരീരത്തിനും മനസ്സിനും സന്തോഷം നൽകും. അമേരിക്കയിലെ പഠനങ്ങൾ തെളിയിക്കുന്നത് വൃത്തിയുള്ള സ്ഥലങ്ങൾ രോഗങ്ങൾ കുറഞ്ഞിരിക്കും.
വലിച്ചെറിയുന്ന വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ എന്തെല്ലാം വസ്തുക്കളാണ് സൃഷ്ടിക്കാൻ കഴിയുക. അത് മനസ്സിനും ശരീരത്തിനും നല്ല ഉണർവ് നൽകും. രോഗപ്രതിരോധത്തിന് നല്ല ചുറ്റുപാടും ഒപ്പം നമ്മുടെ മനസ്സുകളെയും മാറ്റണം. നമുക്ക് ആവശ്യമായ വസ്തുക്കൾ പരമാവധി നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. മാലിന്യവസ്തുക്കൾ മറ്റുള്ളവരുടെ സ്ഥലങ്ങളിൽ നിക്ഷേപിക്കാതെ സ്വന്തമായി സംസ്കരിച്ചെടുക്കാനുള്ള നടപടിയുണ്ടാക്കണം. പരിസ്ഥിതി, പ്രകൃതി നമ്മുടെ വീട് ,തകർന്നാൽ എല്ലാം തകിടം മറയും. നമുക്കേവർക്കും നല്ല നാളെക്കായി പ്രകൃതിയെ സംരക്ഷിക്കാം.

റോസ്മരിയ
3 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം