ജി എൽ പി എസ് കടവൂർ/അക്ഷരവൃക്ഷം/കൊറോണ ഭുതവും ശുചിക്കുട്ടനും
കൊറോണ ഭുതവും ശുചിക്കുട്ടനും
ഒരിടത്തൊരിടത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണഭൂതം എന്ന് നാട്ടുകാർ അവന് പേരിട്ടു.ആരു കണ്ടാലും കൊതിക്കുന്ന അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു.കൊറോണഭൂതം വന്ന് പിടികൂടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.പിന്നെ അവർക്ക് ശ്വാസംമുട്ടും ചുമയും ഉണ്ടാകും.ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും.അത്രയുമായാൽ അവനു വലിയ സന്തോഷമാകും.അവൻ നമ്മളെ കീഴടക്കിക്കഴിഞ്ഞു,പിന്നെ ശ്വാസം മുട്ടിച്ച് ഒരിക്കലും രക്ഷപ്പെടാനാകാത്തവിധം നമ്മെ വരുതിയിലാക്കുന്നു. ഞാനൊരു ഭൂതം ,കൊറോണ ഭൂതം ഭൂതം ഭൂതം കൊറോണ ഭൂതം
|