ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/അഹങ്കാരത്തിന്റെ ഫലം ആപത്ത്

10:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഹങ്കാരത്തിന്റെ ഫലം ആപത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരത്തിന്റെ ഫലം ആപത്ത്

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അഹങ്കാരിയും പണക്കൊതിയനുമായഒരു സന്യാസി താമസിച്ചിരുന്നു.സ്നേഹവും ദയയും തീരെ ഇല്ലാത്ത ദുഷ്ടൻ.സന്യാസിയെ ഭയന്ന് അദ്ദേഹത്തിന്റെ വിടിനടുത്ത് ആരും വരില്ല.ഒരു ദിവസം വിശന്നു വലഞ്ഞ ഒരു പൂച്ച ഇയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു.ഇതു കണ്ട സന്യാസി "ഇറങ്ങി പോടാ" എന്നുപറ‍ഞ്ഞ് പൂച്ചയോട് അലറി.പാവം പൂച്ച പുറത്തേക്കോടി.വിശപ്പ് സഹിക്കാനാകാതെ പൂച്ചയ്ക്ക് സന്യാസിയോട് ദേഷ്യം തോന്നി.സന്യാസിയുടെ അഹങ്കാരം തീർക്കാനായി പിറ്റെ ദിവസവും പൂച്ച സന്യാസിയുടെ വീട്ടിൽ ചെന്നു.സന്യാസി പൂച്ചയെ ഒരു വലിയ കല്ലെടുത്തെറി‍ഞ്ഞു.ബുദ്ധിമാനായ പൂച്ച ഒഴിഞ്ഞുമാറി.കല്ല് ഒരു മരത്തിലിടിച്ച് സന്യാസിയുടെ നെറ്റിയിൽ പതിച്ചു.നെറ്റി പൊട്ടി ചോര വാർന്ന് സന്യാസി താഴെ വീണു. "ഞാൻ കുറച്ച് ദയ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു." സന്യാസി ചിന്തിച്ചു.തന്റെ അഹങ്കാരമാണ് ഇതിനൊക്കെ കാരണമെന്ന് സന്യാസിക്ക് മനസിലായി.അതിനുശേഷം സന്യാസി അഹങ്കാരമൊക്കെ മാറ്റി നല്ല മനുഷ്യനായി ജീവിക്കാൻ തുടങ്ങി.

അനഘ എസ്
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ