08:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായിന്നു കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടുവാൻ നേരമായിന്നു കൂട്ടരേ..
പോരാടുവാൻ നേരമായിന്നു കൂട്ടരേ..
പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം
നമുക്കീ ദുരന്തത്തിനലയടിയിൽ നിന്നു മുക്തി നേടിടാൻ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട
പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരെ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നത് നിങ്ങടെ ജീവൻ മാത്രമല്ല
ഒരു ജനതയെ ത്തന്നെയാണറിഞ്ഞിടൂ...
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം