സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കലികാലം

07:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('കലികാലം അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ ഖേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലികാലം അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ ഖേദിക്കും പ്രകൃതി മാതാവെ .... നിന്നെ . ഞാൻ മനസ്സിലാക്കുന്നു നിന്റെ ... അമർഷങ്ങളെ ഞാൻ തിരിച്ചറിയുന്നു ഇടവപ്പാതിയിൽ നിൻ

മിഴികളിൽ നിന്ന്

പൊഴിയും തോരാ കണ്ണീർ പൂക്കളിൽ ഇന്ന് ഞാൻ കാണുന്നു പോയ കാലത്തെ നിൻ ഹൃദയ നൊമ്പരങ്ങൾ ... നിന്നിലെ അടങ്ങാ പകയും പ്രതികാരവും തെളിയുന്നിതാ ഇന്നിൽ വേനൽ മഴയിൽ കത്തി എരിയുന്ന തിജ്ജ്വാലയാം ഇടിമിന്നലിൽ കുഞ്ഞുനാളിലെ നിൻ മുഖം എന്നിൽ ഉയർത്തിയ കൗതുകം ഉഗ്രരൂപിണിയാം ഇന്നത്തെ നിൻമുഖം എന്നിലെ കൗതുകം ഭീതിയിലേക്ക് വഴിമാറി പ്രളയത്തിൻ യാതനയിലെ ഉയർത്തെഴുന്നേൽപ്പ് ഇന്ന് നീ കൊറോണയെന്ന മഹാമാരിയിലേക്കെത്തിക്കുകകയാണോ ? ഇന്നത്തെ നിൻ താണ്ഡവത്തിൽ നാളെക്കൊരു ശുഭപ്രതീക്ഷയാം ഇഹലോക വാസത്തിൽ നിന്നിലെ ഓരോ തിരിച്ചടികളും മർത്ത്യന് തിരിച്ചറിവുകൾ നൽകി എന്നത് തീർച്ച! നിൻ വിഷാദങ്ങൾക്ക് മൂക സാക്ഷിയാകും എൻ മനസ്സിലുണ്ടി ന്നൊരു ചോദ്യം എന്തിനിത്ര കോപിക്കുന്നു മാതാവെ ..... ആർക്കും സ്വന്തമല്ലാത്ത ജന്മാന്തരങ്ങളിലെ ശേഷിക്കും ജീവിതമെങ്കിലും നന്മയാൽ സമ്യദ്ധമാകുമോ ?