എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

23:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി''' | color=2 }} ഈ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
      ഈ കാലഘട്ടത്തിൽ നാം  ഏറ്റവും  കരുതലോടെ നോക്കി കാണേണ്ട ഒന്നാണ് പരിസ്ഥിതി .പക്ഷെ നമ്മൾ അതിനെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് പരിസ്ഥിതി മലിനീകരണം, ഭൂകമ്പം, എന്നിവയൊക്കെ നമുക്ക് ഭീഷണിയായി ഇടക്കിടെ ഉണ്ടാവുന്നത് . നാം പരിസ്ഥിതിയോട് ചെയ്യുന്ന  ദ്രോഹമാണ് ഇതിന്റെയൊക്കെ മുഖ്യകാരണം .നാം ഇങ്ങനെയൊക്കെ എന്തിനാണ് പരിസ്ഥിതിയോട് ചെയ്യുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ .... 
      അനേകം കുന്നുകളും മലകളും ഇടിച്ചു നിരത്തി അവിടെയൊക്കെ  കൂറ്റൻ കെട്ടിടങ്ങളും മറ്റു മനുഷ്യൻ പണിയുന്നു പാടങ്ങളിലും വലിയ വലിയ വീടുകൾ പണിയുന്നു. വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റുന്നതിലൂടെ അന്തരീക്ഷത്തിൽ ചൂട് കൂടുന്നു.മരങ്ങളണല്ലോ നമുക്ക് കാറ്റ് തരുന്നത്. പണ്ട് കാലങ്ങളിൽ മനുഷ്യർ കുറെ ദൂരെ യാത്ര ചെയ്യ്താൽ വിശ്രമിക്കാൻ മരച്ചുവട്ടിലാണ് ഇരിക്കാറ്.
       ഇപ്പോൾ അതൊന്നുമില്ലല്ലോ നമ്മുടെ ചുറ്റുപാടിനെ  നമ്മൾ വൃത്തിയായി കൊണ്ടു നടന്നാൽ കുന്നിടിച്ചിൽ, വെള്ളപൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്നെല്ലാംരക്ഷനേടാം. അതുമാത്രമല്ല ചെടികളും മരങ്ങളുമുണ്ടായാൽ നമുക്ക് ശുദ്ധവായു ശ്വസിക്കാം അവ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുകയാണല്ലോ ... അതുകൊണ്ട് നാം പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ വിധത്തിലും നമുക്ക് തന്നെ നല്ലത്.
ഫാത്തിമ റിഹാന കെ എം
6 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം