വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച രോഗങ്ങളെയും, ജീവിത ശൈലി രോഗങ്ങളെയുംഒഴിവാക്കാൻ കഴിയും.
കൂടെ കൂടെയുംഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകണം, ഇതുവഴി കൊറോണ, HIV മുതലായവ പരത്തുന്ന നിരവധി വൈറസു കളെയും ചില ബാക്റ്റീരിയ കളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം.
വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക രോഗ ബാധിതരിൽ നിന്നും 1മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക.
പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയറു വർഗ്ഗങ്ങൾ, പരിപ്പു വർഗ്ഗങ്ങൾ, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിത ആഹാരം ഒഴിവാക്കുക.പ്രഭാത ഭക്ഷണം ഒഴിവാക്കരുത് രാത്രി ഭക്ഷണം കുറക്കുക.
ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.
<
|