ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19

കോവിഡ് _19

അന്നൊരു വൈകുന്നേരം കളിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ഉമ്മയുടെ പിൻവിളി കേട്ടത്.ഈ ഉമ്മയ്ക്ക് എന്താ എന്ന ഭാവത്തിൽ ഞാൻ തിരിഞ്ഞു നോക്കി.ഞാനും എന്റെ അനിയനും വീടിനുള്ളിലേക്ക് തിരിച്ചു കയറി.വാർത്തയിൽ കൊറോണ എന്ന മഹാമാരിയെക്കുറിച്ചു പറഞ്ഞത് ഓരോന്നായി ഉമ്മ പറയാൻ തുടങ്ങി. എല്ലാം മനസിലായില്ലെങ്കിലും കുറെയൊക്കെ മനസിലായി.അന്ന് മുതൽ ടീവിയിൽ വാർത്ത കാണുന്നത് പതിവായി. അതിൽ നിന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെയും മാസ്ക് ഉപയോഗിക്കുന്നതിലൂടെയുമെല്ലാം കൊറോണ എന്ന വൈറസിനെ അകറ്റി നിർത്താം എന്ന് മനസിലാക്കാൻ കഴിഞ്ഞു.നമ്മുടെ ഒരൊറ്റ അശ്രദ്ധ കൊണ്ട് ഈ മഹാമാരി മനുഷ്യരാശിയെ തന്നെ കാർന്നു തിന്നും. അതുകൊണ്ടു കോറോണയെ തടയിടാൻ ഇപ്പോൾ വീടിനകത്തു തന്നെ കഴിയുന്നതാണ് ഉത്തമം.ഉമ്മയുടെ പിൻവിളി യുടെ അർഥം ഇപ്പോൾ ശരിക്കും മനസിലായി. ഇപ്പോൾ ഞങ്ങൾ വീടിനുള്ളിൽ കളിച്ചും ചിരിച്ചും അതിലുപരി ലോകത്തിലെ ഓരോ ആൾക്കാർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും നല്ല നാളെക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.....