ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണക്കാലവ‍ും ശ‍ുചിത്വവ‍ും

22:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലവ‍ും ശ‍ുചിത്വവ‍ു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലവ‍ും ശ‍ുചിത്വവ‍ും      


കൊറോണക്കാലത്തെ ശ‍ുചിത്വത്തെപ്പറ്റിയ‍ുളള എന്റെ അന‍ുഭവം വിവരിക്ക‍ുകയാണ്.ചപ്പ‍ും ചവറ‍ും കൊണ്ട് നിറഞ്ഞ‍ുകിടന്ന വഴിയോരങ്ങള‍ും വീട‍ുകള‍ും ഇപ്പോൾ ശ‍ുചിത്വപ‍ൂർണമായ പരിസരങ്ങളായി മാറിയിരിക്ക‍‍ുന്ന‍ു.ലോക്ഡൗൺ കാലത്ത് മന‍ുഷ്യന് തിരക്കില്ല.വീട്ടിൽ ഇര‍ുന്ന് വെറ‍ുതെ സമയം ചെലവഴിക്കാതെ പരിസരശ‍ുചിത്വത്തില‍ും സാമ‍ൂഹിക ശ‍ുചിത്വത്തില‍ും വ്യക്തിശ‍ുചിത്വത്തില‍ും ജനങ്ങൾ ഏർപ്പെട്ടിരിക്ക‍ുകയാണ്.കൊറോണയെക്കൊണ്ട് എന്തായാല‍ും ഒര‍ു ഉപകാരമ‍ുണ്ടായി.വൈറസ് പടര‍ുന്ന പശ്ചാത്തലം അടിസ്ഥാനമാക്കി ജനങ്ങൾ ശ‍ുചിത്വത്തെ സ്വീകരിച്ച‍ു.പ‍ുറത്തിറങ്ങ‍ുമ്പോൾ മ‍ുഖാവരണവ‍ും കയ്യ‍ുറകളും ധരിക്കാൻ ത‍ുടങ്ങി.സാമ‍ൂഹിക അകലം പാലിച്ച് ഒര‍ു മീറ്റർ അകലത്തിൽ നിന്നാണ് നാം ഓരോ കാര്യവ‍ും ചെയ്യ‍ുന്നത്.പ‍ുറത്ത‍ു പോക‍മ്പോഴ‍ും തിരികെ വര‍ുമ്പോഴ‍ും ഓരോ പത്ത‍ു മിനിട്ട് ഇടവിട്ട് സോപ്പ‍ുപയോഗിച്ച്കൈകൾ കഴ‍ുക‍ുന്ന‍ു.എല്ലാം നിസാരമായി കണക്കാക്കിയ മന‍ുഷ്യന് അത് യാഥാർത്ഥ്യമാണെന്ന് ബോധിപ്പിച്ച് കൊട‍ുക്ക‍ുകയാണ് കൊറോണ എന്ന വൈറസ്.ഞാൻ അമ്മയോടൊപ്പംഅവശ്യസാധനങ്ങൾ വാങ്ങാൻ പ‍ുറത്ത‍ുപോയപ്പോൾ വഴിയോരങ്ങള‍ും റോഡ‍ും നിശ്ചലമായി കിടക്ക‍ുന്ന‍ു.ശബ്‍ദ മലിനീകരണമില്ല, വായ‍ു മലിനീകരണമില്ല, പൊടി പടലങ്ങളില്ല, ഭക്ഷ്യ അവശിഷ്ടങ്ങളില്ല, ചപ്പ‍ുചവറ‍ുകളില്ല, ആകെ ഒര‍ു നിശബ്‍ദത മാത്രം. എന്റെയോർമയിൽ ഇങ്ങനൊരന‍ുഭവം ഇതാദ്യമാണ്. ഒര‍ു വൈറസ് മ‍ൂലം ഇതര മേഖലകള‍ും നിശ്ചലപ്പെട്ട‍ുവോ ? ഈ വലിയ മഹാമാരിയെപ്പോല‍ുള്ളവയെ നമ‍ുക്ക് ഭാവിയിൽ ചെറ‍ുക്കാം. അന്തരീക്ഷ വായ‍ു ശ‍ുദ്ധം, ജലാശയങ്ങള‍ും ശ‍ുദ്ധം. ഇത് ശ്വസിക്കാനോ അന‍ുഭവിക്കാനോ പറ്റ‍ുന്നില്ല. ശ‍ുചിത്വം ത‍ുടർന്നാൽ നമ‍ുക്ക് ആരോഗ്യപ‍ൂർണ്ണമായ ഒര‍ു ജീവിതം തന്നെ മ‍ുന്നോട്ട‍ു നയിക്കാം എന്ന് ഞാൻ മനസ്സ‍ു കൊണ്ട് നേര‍ുന്ന‍ു.

നസിയ എൻ
6 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം