പരിസ്ഥിതി സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും.അതിന് നാം ഓരോരുത്തരും പ്രയത്നിക്കണം.ആദ്യം വീടുകളിൽ നിന്നാണ് ശുചിത്വ ശീലം നാം തുടങ്ങേണ്ടത്.അതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,വ്യക്തി ശുചിത്വം പാലിക്കുക.അതായത് ഇപ്പോൾ നിലനിൽക്കുന്ന പകർച്ചവ്യാധികൾ തുരത്താനുളള ഏറ്റവും നല്ല മാർഗം ശുചിത്വശീലമാണ്.ഇതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും.അതോടൊപ്പം വീട്ടിൽ ഉണ്ടാക്കുന്ന പോഷകാഹാരങ്ങൾ കഴിക്കണം.മറ്റുളളവർക്ക് നമ്മുടെ അറിവുകൾ പകർന്നുകൊടുത്ത് സമൂഹത്തെയും ബോധവാൻമാരാക്കണം.