കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനായി അവനൊരു കൃമികീടം സർവ്വലോകത്തെയും വിറപ്പിച്ചു കൊണ്ടവൻ അതിവേഗത്തിൽ പടരുന്നു കാട്ടുതീയായി . വിദ്യയിൽ മിടുക്കരാം മാനവരാശിയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പേടിയില്ലാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്. ഇനിയാര് ഇനിയാര് ഒന്നാമതെത്തും രാജ്യങ്ങളോരോന്നും പേടിക്കുന്നു ഞാനില്ല ഞാനില്ല എന്നാലോചിച്ചു കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്