ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/എല്ലാ രോഗത്തേയും തോൽപ്പിക്കാം
എല്ലാ രോഗത്തേയും തോൽപ്പിക്കാം
പാടത്തിനരികെയുള്ള രമയും കിഷോറും പെയ്തിറങ്ങുന്ന മഴയെ കൗതുകത്തോടെ നോക്കി.ഹായ്..! എന്തു നല്ല മഴ് ന്മുക്ക് മഴയത്ത് കുളിക്കാമോ..? രമയും കിഷോറും മഴയത്ത് ഓടിക്കളിച്ചു.പെട്ടന്ന് അമ്മ വടിയുമായി എത്തി അവർ വീടിനുള്ളിലേക്ക് ഓടിക്കയറി.അത്താഴം കഴിഞ്ഞ് രണ്ടുപേരും ഉറക്കമായി.രാത്രി രണ്ടുപേർക്കും തുമ്മലും പനിയും.അമ്മ പേടിച്ചുപോയി രാവിലെ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയശേഷമാണ് രണ്ടുപേർക്കും സുഖം കിട്ടിയത്.ഒരു ദിവസം അവർ സ്കൂളിൽ നിന്നും വന്നപ്പോൾ അമ്മയും അച്ഛനും ഭയത്തോടെ ടി . വി യിലെ വാർത്ത കണുന്നു.അമ്മ പറഞ്ഞു ലോകത്താകമാനം കൊറോണ എന്ന രോഗം പടർന്നുപിടിച്ചിരിക്കുന്നു.ധാരളം പേർ മരണമടഞ്ഞു.അടുത്തദിവസം സ്കൂളിൽ ചെന്നപ്പോൾ അവിടെയും ഇതുതന്നെ പറയുന്നു.ടീച്ചർ വിഷമത്തോടെ ക്ലാസിൽ വന്ന് പറഞ്ഞു നാളെമുതൽ സ്കൂൾ അവധിയാണ് , പരീക്ഷയും മാറ്റിവച്ചു.ഇന്നുമുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകണം എന്നൊക്കെ പറഞ്ഞു.വീട്ടിൽ വന്നപ്പോൾ അമ്മയും അതുതന്നെ പറഞ്ഞു.ഉറങ്ങാൻ കിടന്നപ്പോൾ കിഷോർ രമയോട് പരഞ്ഞു.ഈ രോഗത്തെ അതിജീവിക്കാൻ അമ്മയും ടീച്ചറും , ആരോഗ്യപ്രവർത്തകരും , മന്ത്രിമാരും പറഞ്ഞതായ ശുചിത്വം നമ്മളും പാലിക്കുക .അടുത്ത ദിവസം കൂട്ടുകാരായ അനിതയും ബിനുവും പുറത്ത് വന്ന് നിന്ന് വിളിച്ചു, രമേ ..കിഷോറെ വേഗം വാ ,നമുക്ക് കളിക്കാം .അതു കേട്ട രമ വിളിച്ചുപറഞ്ഞു ശാരീരിക അകലം പാലിക്കണമെന്നറിയില്ലെ...? രമ അകത്തേക്ക് കയറിപ്പോയി തൻ്റെ അവധിക്കാല ചിത്രം വര തുടർന്നു.അപ്പോഴെക്കും അമ്മ ചായ കൊണ്ടുവന്നു എല്ലാവരും ചായ കുടിച്ച് സംതൃപ്തരായി.
|