ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/മിന്നുവിന്റെ മടി
മിന്നുവിന്റെ മടി
മിന്നു ഒരു കുഞ്ഞു പൂമ്പാറ്റയാണ്.നേരത്തെ ഉണരാറില്ല.പൂക്കളിൽ ചുറ്റി നടന്നു,തേൻ കണ്ടെത്താൻ അവൾക്ക് വലിയ മടിയാണ്.അന്നാകട്ടെ പതിവിലും വൈകിയാണ് അവൾ പൂന്തോട്ടത്തിൽ എത്തിയത്.അപ്പോഴേക്കും കൂട്ടുകാരെല്ലാം തേൻ നുകർന്നു പോയി കഴിഞ്ഞിരുന്നു. അവൾ പെട്ടെന്ന് ആദ്യം കണ്ട ഒരു പൂവിൽ ചെന്നിരുന്നു. പക്ഷെ അതിൽ ഒരിറ്റു തേൻ പോലും നുകരാൻ ഇല്ലായിരുന്നു. "സുന്ദരി പൂമ്പാറ്റേ തേനെല്ലാം തീർന്നു പോയല്ലോ".പൂക്കൾ കൂട്ടത്തോടെ പറഞ്ഞു.മിന്നുവിന് സങ്കടമായി.അതുകേട്ട് പൂമൊട്ട് മെല്ലെ കണ്ണുകൾ തുറന്നു."ഇങ്ങ് വാ ഞാൻ തേൻ തരാം. ഇനി നേരത്തെ ഉണരണം മടി പിടിച്ചിരിക്കാതെ ജോലികളെല്ലാം നന്നായി ചെയ്താലേ ജീവിതത്തിൽവിജയമുണ്ടാകൂ",പൂക്കൾ മിന്നുവിനോട് പറഞ്ഞു...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ