................. .............. പ്രകൃതിയെന്നൊരമ്മയെ മർത്യൻ നോവിച്ചതൊത്തിരി കൂടിയതില്ലയോ പ്രകൃതിയെന്നൊരമ്മയുടെ ശാപം പല രൂപത്തിലും നാം അനുഭവിച്ചിടുന്നു പച്ച നിറത്തിലെ കുന്നുകളെല്ലാം, രക്തത്തിൻ നിറമാക്കിയ മർത്യാ... കാട്ടുമൃഗത്തെ പോലും ലജ്ജിപ്പിക്കും നിൻ ശ്രേഷ്ഠതകൾ കണ്ടെൻ മനം കരഞ്ഞു. പുഞ്ചയിറക്കിയ വയലുകളെല്ലാം പുതുമയാർന്നൊരു കോട്ടകളാക്കിയ മർത്യാ. മുറിവേറ്റു പിടഞ്ഞൊരു ദേഹത്തല്ലേ നിന്റെയീ നീചകൃത്യമെല്ലാം അമൃതായ് കിനിഞ്ഞിടും നീർജലമെല്ലാം വിഷ ദ്രാവകമായി മാറ്റിയ മർത്യാ നിൻ കരങ്ങൾക്ക് വിറയ ലില്ലയോ. നിൻ മനമൊട്ടും പതറുന്ന തില്ലയോ