രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കമ്പോൾ അച്ഛൻ
ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വന്ന് വിളിച്ചുണർത്തി
ചുടു ചായ കൊടുക്കുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്.
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
അണ്ടിമാങ്ങ പഴുത്തുവീഴാറുണ്ടെന്നും
മുറ്റത്തെ മാവിൻതണലിൽ
പക്ഷികൾ കുശലം പറയാൻ വരുമെന്നും
നാലുമണിയുടെ വെയിലിൽ
കുട്ടികൾ കളിക്കാനായി പോകുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്.
അർച്ചന കെ പി
9ബി ജി എച്ച് എസ് കുറ്റ്യേരി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത