ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ഒരു മുത്തശ്ശിക്കഥ
ഒരു മുത്തശ്ശിക്കഥ
ഒരു കഥ , ഒരു മുത്തശ്ശിക്കഥ. ഒരു വലിയ കുന്നിൻചെരിവിലാണ് മുത്തശ്ശിയുടെ വീട്.ആ മുത്തശ്ശിയുടെ കൂടെ മുത്തശ്ശിയുടെ പേരക്കുട്ടിയും താമസിക്കുന്നുണ്ട്. അവന്റെ പേര് ഉണ്ണിക്കുട്ടൻ എന്നാണ്. അവന് പ്രായത്തേക്കാൾ ബുദ്ധി വളർച്ചയുണ്ടായിരുന്നു.പറക്കമുറ്റാത്ത പ്രായത്തിൽ തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട കുട്ടിയാണ് അവൻ. പിന്നീട് അവനെ വളർത്തിയതും താലോലിച്ചതുമെല്ലാം മുത്തശ്ശിയായിരുന്നു. ഒരു ദിവസം ഉണ്ണിക്കുട്ടന് ആഹാരം കൊടുക്കുകയായിരുന്നു മുത്തശ്ശി. അപ്പോൾ ഉണ്ണിക്കുട്ടൻ ചോദിച്ചു, "മുത്തശ്ശി ,എനിക്കൊരു കഥ പറഞ്ഞു തരുമോ ?” “ശരി , മുത്തശ്ശീടെ ഉണ്ണിക്കുട്ടന് മുത്തശ്ശി ഒരു കഥ പറഞ്ഞു തരാം.” ന്റെ ഉണ്ണിക്കുട്ടന്റെ പ്രായാ ഈ കഥയിലെ കുട്ടിക്ക്. മുത്തശ്ശി പറഞ്ഞു .“ന്റെ പ്രായാേ” ഉണ്ണിക്കുട്ടൻ ചോദിച്ചു .“അതെ , ന്റെ ഉണ്ണിക്കുട്ടന്റെ പ്രായാ. പിന്നെ ,ന്റെ ഉണ്ണിക്കുട്ടൻ ചോറ് ഉണ്ണണം. എന്നാൽ മാത്രേ മുത്തശ്ശി കഥ പറയൂ.“ശരി , മുത്തശ്ശീ ,” ഉണ്ണിക്കുട്ടൻ പറഞ്ഞു . മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി. നമ്മുടെ കഥേലെ കുട്ടീടെ പേര് മണിക്കുട്ടൻന്നാ.മണിക്കുട്ടന്റെ വീട്ടിലുളളവരെല്ലാം അവനെ എപ്പോഴും വഴക്കു പറയും, ഒറ്റപ്പെടുത്തും. അത് സഹിക്കാനാവാതെ ഒരിക്കൽ അവൻ വീട് വിട്ടിറങ്ങി.അവൻ ചെന്നെത്തിപ്പെട്ടത് സേലം എന്ന നാട്ടിലാണ്. അവിടുത്തെ പാണ്ടികളുടെ ഉപദ്രവം സഹിക്കാനാവാതെ അവൻ നാട്ടിലേക്ക് മടങ്ങി. മൂന്ന് വർഷത്തിനു ശേഷം നാട്ടിലെത്തിയപ്പോൾ അവന്റെ കാതിനെ ഞെട്ടിച്ച ഒരു സത്യം അവൻ അറിഞ്ഞു .അവന്റെ അച്ഛനും അമ്മയും വീട്ടുകാരുമെല്ലാം മരണപ്പെട്ടു എന്ന സത്യം .എങ്ങനെയാണ് അവർ മരണപ്പെട്ടത് എന്ന് അവൻ അന്വേഷിച്ചു. ഉരുൾപൊട്ടലിലാണ് അവന്റെ കുടുംബം മരണപ്പെട്ടത് എന്ന് അവനറിഞ്ഞു. അവൻ ഇടിഞ്ഞു വീണ കുന്നിൻമുകളിൽ ചെന്നിരുന്നു. കുറെനേരം ഉണ്ണിക്കുട്ടൻ തനിയെ സംസാരിച്ചു. പെട്ടെന്നൊരു ശബ്ദം അവൻ കേട്ടു. അത് കുന്നിന്റെ ശബ്ദം ആയിരുന്നു . “ മണിക്കുട്ടാ ,നിനക്കറിയോ , പരിസ്ഥിതിയാകുന്ന വീട്ടിലെ അംഗങ്ങളാണ് ഈ ഞാനും പുഴകളും പുൽസസ്യങ്ങളും മരങ്ങളും എന്തിനീ മനുഷ്യന്മാർ പോലും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മനുഷ്യർ അതിനെ നശിപ്പിക്കുകയാണ്. ഈ ഉപദ്രവം സഹിക്കാൻ വയ്യാതെ ഉരുൾപൊട്ടലായും പ്രളയമായി പോലും ഞങ്ങൾ പ്രതികരിച്ചു. എന്നിട്ടുപോലും അവർ മനസ്സിലാക്കുന്നില്ല ഞങ്ങളുടെ വേദന . പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണീ രാക്ഷസർ . ചിലരുണ്ട് നല്ലവർ നമ്മളെ സംരക്ഷിക്കാൻ പോരാടുന്നവർ .നീയും അവരിലൊരാളാവണം. നിനക്കതിനുകഴിയും , ഒരു നല്ല പരിസ്ഥിതി സംരക്ഷകനാകാൻ”. മണിക്കുട്ടൻ അങ്ങനെ വളർന്ന് വളർന്ന് ഒരു പരിസ്ഥിതി സംരക്ഷകനായി മാറി. ന്റെ ഉണ്ണിക്കുട്ടനും മണിക്കുട്ടനെ പോലെ വലിയ പരിസ്ഥിതി സംരക്ഷകൻ ആകണം . നമ്മളാരും ഒരിക്കലും പരിസ്ഥിതിയെ മലിനപ്പെടുത്തരുത് .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |