എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മഴപ്പാറ്റ
മഴപ്പാറ്റ
എന്തിനുമൊരന്തമുണ്ടേതി നുമൊരന്തമുണ്ട് ലോകലൗകികങ്ങൾക്കെല്ലാമൊരന്തമുണ്ട് അമ്മയാം ജനനിയാം ഭൂമിക്കൊരന്തമുണ്ട് താരനിരകൾക്കും ചന്ദ്രനുമന്തമുണ്ട് പ്രകൃതിയുടെ യാചകരായ നാമിങ്ങനെ പ്രകൃതിയോട് മല്ലിടുന്നതെന്തേ? മനുഷ്യാ, നീ ഒരു കീടമാണെന്നറിക മഴപ്പാറ്റയെപ്പോലെയാണെന്നുമറിക നീ അത്യാഗ്രഹികളായായ് പ്രകൃതിയെ ഭക്ഷിച്ച് പ്രകൃതിതൻ ഭക്ഷണമാവുകയല്ലേ നീ പശിയാണ് പണമല്ല വലുതെന്നുമോർക്കനീ ഒരു മഴപ്പാറ്റയെ ഒന്നോർക്കുനീ മഴയാണവരുടെ ജീവനും സമ്പത്തും എങ്കിലും മഴയത്ത് അവർ ദഹിച്ചു പോകുന്നു മനുഷ്യാ, അധികമായാൽ അമൃതും വിഷം.. ലോകത്തിൻ നന്മക്കായ് ഭൂവിലയച്ചിട്ടും വെന്തുരുകാനായ് നീ പറക്കുന്നുവോ? മനുഷ്യ, ഓർക്കുക, മഴപ്പാറ്റയാക്കരുതേ നീ ! < /poem>
|