വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തയും കാക്കയും

20:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയും കാക്കയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തയും കാക്കയും

കാക്ക പെണ്ണും തത്ത കുഞ്ഞും കൂട്ടുകാരായിരുന്നു പക്ഷെ അമ്മ തത്തയ്ക്ക് കാക്ക കുഞ്ഞിന്റെ കൂടെ കളിക്കുന്നത് ഇഷ്ടമല്ല അവിടെയുമിവിടെയുമൊക്കെ പറന്ന് അഴുക്ക് കൊത്തി തിന്നുന്ന കാക്ക കളോട് കൂട്ടുകൂടരുത് എന്ന് അമ്മ തത്ത പറഞ്ഞിരുന്നു തത്ത പെണ്ണും കാക്ക പെണ്ണും തീറ്റ തേടി പോകുമ്പോൾ കണ്ടാൽ മിണ്ടാറില്ല ഒരു ദിവസം സ്കൂളിൽ പശു സാറ് കാക്കയെ കുറിച്ചാണ് പഠിപ്പിച്ചത് പരിസരമെല്ലാം കൊത്തിച്ചിക്കി വൃത്തിയാക്കുന്ന പക്ഷികൾ ആണ് കാക്കകൾ. കാക്കകൾ കൊത്തി തിന്നുന്നത് കൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിൽ കാക്കകൾക്ക് നല്ല പങ്ക് ഉണ്ട് ഈ കാര്യം തത്ത കുഞ്ഞ് അമ്മ തത്തയോട് പറഞ്ഞു അമ്മ തത്തയ്ക്ക് സങ്കടമായി 'കാക്ക കുഞ്ഞിനോടപ്പം പോയി കളിച്ചോളു അമ്മ തത്ത പറഞ്ഞു തത്ത കുഞ്ഞിനു സന്തോഷമായി തത്ത കുഞ്ഞും കാക്ക കുഞ്ഞും സന്തോഷത്തോടെ പറന്നു പോയി.

ശ്രീനന്ദ് പി പി
1 വെള്ളൂരില്ലം എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ