സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ .
കണ്ണിപ്പൊട്ടിക്കാം നമുക്കി ദുരന്തത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസ രൂപേണ കരുതലില്ലാതെ
 നടക്കുന്ന സാദരേ കേട്ടുകൊൾക.
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നറിടാം തെല്ലും ഭയന്നിടാതെ.
സമർപ്പിച്ചിടാം നമുക്കി കരുതലിൽ നാളുകൾ
 ഈ ലോക നന്മക്കുവേണ്ടി.

കാൽവിൻ ആൻറണി
7 B സെൻ്റ ജോൺ ഡി ബ്രിട്ടോസ് എ.ഐ. എച്ച്. എസ്. ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത