പല ജീവജാലങ്ങൾ വിളയാടും ഭൂമിയിൽ
പലതിനും ഓരോരോ ശക്തികൾ.
എന്തെന്നറിയില്ല ഏതെന്നറിയില്ല
എന്തോ ഉണ്ടീ ഭൂമിയിൽ സംരക്ഷണത്തിനായി
വർഷങ്ങൾ തോറും പ്രകൃതിയിൽത്തന്നെ
പലപല ദുരന്തങ്ങൾ ഉണ്ടാകുന്നു
പ്രകൃതിയെ രക്ഷിക്കാൻ പ്രകൃതി തന്നെ
ഉണ്ടാക്കുന്നതാണോ എന്നറിയില്ല
എന്ത് തന്നെയായാലും പ്രപഞ്ചത്തിൽ
പലപല ദുഃഖങ്ങൾ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നു
ഏതോ ഒരു ശക്തിയുണ്ടീ പ്രകൃതിയിൽ
പ്രപഞ്ചത്തിന് സംരക്ഷണത്തിനായ് .