ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/കൊടുംഭീകര൯

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊടുംഭീകര൯ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊടുംഭീകര൯


അറിഞ്ഞില്ലേ കൂട്ടരേ,കൊറോണയെന്നുള്ളൊരു
കൊടുംഭീകരന്റെയൊരാഗമനം
ലോകജനങ്ങളെ ഭീതിത൯-
കണ്ണീർക്കടലിലാഴ്ത്തിയൊരു വൈറസിനെ
പിറന്നിട്ട് നിമിഷങ്ങൾ മാത്രമായിട്ടുള്ള
കൈൈക്കുഞ്ഞിനെ പോലുമീ മഹാമാരി,
അമ്മത൯ മാറിടത്തിൽ നിന്നും പിച്ചിച്ചീ-
ന്തിക്കൊണ്ടെറിയുന്നു ദൂരെയായി.
കാക്കിയിൽ കർക്കശർ കരളലിവുള്ളവർ
കാക്കുന്നു ലോകത്തെ നന്മയോടെ....
സമാധാന പ്രതീകമാം വെള്ളയണിഞ്ഞ്;
കാത്തിടുന്നു ഭൂമി മാലാഖമാർ.
കാക്കേണം സോദരാ വീടും പരിസ-
 രവും നമ്മളേയുംശുചിത്വമോടെ.
കാത്തിടേണം നമുക്കീ ലോകമത്രയും
ഭവനങ്ങൾക്കുള്ളിലിരുന്നുകൊണ്ട്....
ഓഖിയും നിപയും പ്രളയവും താണ്ടിയ നമു-
ക്കെന്തിന് ഭീതിയീ കുഞ്ഞനെ...
വ്യക്തിശുചിത്വവും സാമൂഹികകലവും
പേറി വഹിക്കാം സുരക്ഷിതത്വം....
മറികടക്കും നമ്മൾ ജാഗ്രതയോടെ......
കണ്ണിയറ്റും കൈകൾ കോർത്തുകൊണ്ടും....
സുരക്ഷാനിയമങ്ങൾ പാലിച്ചുകൊണ്ട് നമു-
ക്കൊന്നിച്ച് നേരിടാം ഈ വമ്പനെ....!

ഫാത്തിമ മി൯ഹ.എ
9 B ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത