എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം...... നാം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ ഒന്നാണ് പരിസ്ഥിതി സംരക്ഷണം ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിക്കുന്നതിനനുസരിച്ച് പ്രകൃതി മലിനമായി കൊണ്ടിരിക്കുന്നു മനുഷ്യന്റെ പ്രവർത്തനങ്ങളാണ് ഭൂമിയെ മലിനമാക്കി കൊണ്ടിരിക്കുന്നത് ജനപ്പെരുപ്പം കൂടിവരികയും നഗരങ്ങളുടെ വിസ്തൃതി വർധിക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായി മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥലം ഇല്ലാതായി പലരും മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി തെരുവോരങ്ങളിൽലേക്ക് വലിച്ചെറിയാൻ തുടങ്ങി മണ്ണിൽ അലിഞ്ഞു ചേരാത്തവസ്തു ആയതിനാൽ അവ പരിസ്ഥിതിക്ക് വൻ ഭീഷണിയായി മാറി കൂടാതെ ചീഞ്ഞുനാറുന്ന മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നദികളിലെ ജലത്തെയും ഉപയോഗശൂന്യം ആകുന്നു ഇതുമൂലം ധാരാളം രോഗങ്ങൾഅതിവേഗം പകരുന്നതിനും ഇത് ഇടയാക്കുന്നു. ഇന്ന് നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കൊറോണ വൈറസ് എന്നകോവിഡ് 19. 2019 ഡിസംബർ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് നിമിഷങ്ങൾക്കുള്ളിൽ പടരുന്ന കൊറോണ എന്ന് ഈ വൈറസ് നിരവധിപേരുടെ ജീവൻ കവർന്ന കൊണ്ടിരിക്കുകയാണ് ശുചിത്വം പാലിച്ചാൽ മാത്രമേ ഈ രോഗത്തെ അകറ്റി നിർത്താൻ നമുക്ക് കഴിയൂ ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ഓരോ രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് കഴിയൂ ചികിത്സയെക്കാൾ നല്ലത് പ്രതിരോധമാണ് എന്ന തിരിച്ചറിവ് രോഗവ്യാപനം തടയാൻ അത്യാവശ്യമാണ് നാം ശുചിത്വം പാലിക്കുന്ന തോടൊപ്പം നമ്മുടെ പരിസരത്തെയും ശുചിയായി സംരക്ഷിക്കുന്നതിനുള്ള ചുമതല നാം തന്നെ ഏറ്റെടുക്കണം മണ്ണും ജലവും വായുവും ശുദ്ധമായി ഇരുന്നാൽ മാത്രമേ ജീവിതം ആരോഗ്യകരമായി ഇരിക്കുക യുള്ളൂ സ്കൂളിലും പരിസരങ്ങളിലും ശുചിത്വം നിലനിർത്തിയും വ്യക്തിശുചിത്വം പാലിച്ചും കൊറോണ പോലെയുള്ള മാരക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.
|