സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahs25091 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=റോസാപ്പൂ | color=2 }} <center><poem> ഉദ്യാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂ

ഉദ്യാനത്തിൽ വിടർന്നു വിലസും
അവളുടെ പേരാ റോസാപ്പൂ
നിറങ്ങളാൽ വർണ്ണമനോഹരി
കണ്ണിനേകീടുന്നു കുളിർകാഴ്ച

വിരിയും മുമ്പൊരു മൊട്ടായവൾ
വിരിഞ്ഞു കഴിഞ്ഞാൽ സുഗന്ധമയീ
പല വർണ്ണങ്ങളിൽ വിലസും അവളെ
പലർക്കും നുള്ളിയെടുക്കാൻ തോന്നും

പതിയെ ഇതളുകൾ ഒാരോന്നായ്
പാതി കൊഴിയും പിന്നെ തീരും
വെറുമൊരു കമ്പു മാത്രമവശേഷിപ്പൂ
ഒരു നാൾ വിലസിയ സുന്ദരിപ്പൂ
 

ഹാഷ്രീൻ ബീഗം.എച്ച്
9 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത