എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഒരു കോവിഡ് അവധിക്കാലം
ഒരു കോവിഡ് അവധിക്കാലം
അമൽ മഹാ വികൃതിയായിരുന്നു. അവന്റെ വാർഷികപരീക്ഷയുടെ ടൈം ടേബിൾ കിട്ടി. പരീക്ഷ കഴിഞ്ഞാൽ പിന്നെ രണ്ടുമാസം അവധിയാണ്. അമൽ കഴിഞ്ഞ വർഷത്തെ തന്റെ അവധിക്കാലത്തെ നല്ല അനുഭവങ്ങളെ പറ്റി ഓർത്തു. എന്ത് രസമായിരുന്നു. എന്തൊക്കെ കളികൾ കളിച്ചു.. എങ്ങനെയെങ്കിലും ഈ നശിച്ച പരീക്ഷ ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയായിരുന്നു. അങ്ങനെ അവധിക്കാലത്തെ സ്വപ്നം കണ്ട് അമൽ പഠിക്കാൻ തുടങ്ങി. മലയാളം ഫസ്റ്റ് ആയിരുന്നു ആദ്യ പരീക്ഷ. പരീക്ഷ കാരണം വീട്ടിലെ കേബിൾ കണക്ഷൻ ആണെങ്കിൽ അമ്മ കട്ട് ചെയ്യിപ്പിച്ചിട്ടു രണ്ടു മൂന്നു മാസം ആയി... അതുകൊണ്ട് തന്നെ അവനിപ്പോൾ ബോറടിയാണ്. ഇടക്കിടക്ക് ചേട്ടന്റെ മുറിയിൽ പോയി നോക്കും. പ്ലസ് ടു വിന് പഠിക്കുന്ന ചേട്ടനാണെങ്കിൽ എപ്പോളും പഠിപ്പാണ്. ചേച്ചിയുണ്ട് അമലിന്... ചേച്ചിക്കും പരീക്ഷയാണ്. അതുകൊണ്ട് അവരെ രണ്ടു പേരെയും ശല്യപ്പെടുത്താൻ പാടില്ല എന്നാണ് അമ്മയുടെ ഉത്തരവ് ഒരുവിധം അവൻ പഠിക്കാനുള്ളതെല്ലാം പഠിച്ചു തീർത്തു. അങ്ങനെ അടുത്ത രണ്ടു പരീക്ഷകൾ കൂടി കഴിഞ്ഞു. അന്ന് അവൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവനെ കാത്ത് ഒരു സന്തോഷവാർത്ത ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വീട്ടിൽ കേബിൾ റീചാർജ് ചെയ്തിരിക്കുന്നു. എന്നാൽ ആ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതായി. ന്യൂസ് കാണാനാണ് അമ്മ ടി വി ചാർജ് ചെയ്തതെന്ന് മാത്രമല്ല ചാനൽ മാറ്റാൻ സമ്മതിക്കുന്നുമില്ല. അങ്ങനെ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോളാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. കൊറോണ എന്ന വൈറസ് ഒരു രോഗം പരത്തുന്നു. ചൈന എന്ന രാജ്യത്തിൽ ആണ് രോഗം പടരുന്നത്. ഈ രോഗം വന്നതോടെ ആരും പുറത്തിറങ്ങാതായി. ക്രമേണ ഇത് നമ്മുടെ കൊച്ചു കേരളത്തെ യും പിടിച്ചു കുലുക്കി. അതോടെ ആർക്കും പുറത്തു പോകാൻ പറ്റാതായി. ഒന്ന് മുതൽ ഏഴുവരെ യുള്ള എല്ലാ പരീക്ഷകളും വേണ്ടാന്നു വച്ചു. അമലിനു സന്തോഷമായി. ഇനി അവധിക്കാലം അടിച്ചുപൊളിക്കാം. പക്ഷെ ചേട്ടന് ഇപ്പോളും പരീക്ഷയുണ്ട്. വീട്ടിൽ ആണെങ്കിൽ ആരും പുറത്തിറങ്ങുന്നില്ല. കോവിഡ് 19 എന്ന രോഗമാണെങ്കിൽ കൂടി കൂടി വരുന്നു ഓരോ ദിവസവും കൂടുതൽ ആളുകളിലേക്ക് രോഗം പകരുന്നു. വീട്ടിൽ ആണെങ്കിൽ ഏതു സമയവും ന്യൂസ് ആണ്. ഇനി ചേട്ടന് രണ്ടു പരീക്ഷ കൂടി ബാക്കി ഉണ്ട്. അങ്ങനെ ഒരുദിവസം ന്യൂസിൽ പറയുന്നു ചേട്ടന്റെ പരീക്ഷകളും മാറ്റി വച്ചു. ഒരുദിവസം വീട്ടിലിരുന്നു ബോറടിച്ചപ്പോൾ അമ്മ കാണാതെ അമൽ വീടുവിട്ട് പുറത്തേക്കിറങ്ങി. കയ്യിലെ ചില്ലറ പൈസ എടുത്ത് കടയിൽ പോയി ചോക്ലേറ്റ് വാങ്ങി തിന്നു. കൂട്ടുകാരെ തപ്പി അവരുടെ വീട്ടിൽ പോയി. അപ്പോളേക്കും അമ്മ വിളിച്ചു വഴക്കുപറഞ്ഞു ഒരാഴ്ച കഴിഞ്ഞു....... അമലിന് ഒരു ചെറിയ പനിയും തൊണ്ടവേദനയും... എല്ലാവരും ആകെ ഭയന്നു.. അമ്മയും അച്ഛനും വല്ലാതെ പേടിച്ചു. അവർ അച്ഛന്റെ കൂട്ടുകാരനായ ഡോക്ടറെ ഫോൺ വിളിച്ചു. അപ്പൊ ഡോക്ടർക്ക് അമലിനോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞു. ഡോക്ടർ ഫോണിലൂടെ കുറേ കാര്യങ്ങൾ ചോദിച്ചു. അവൻ മറുപടിയും പറഞ്ഞു.പുറത്തേക്കു ഇറങ്ങരുതെന്നും രോഗം പകരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. മുതിർന്നവർ പറയുന്നത് കേൾക്കണം. എപ്പോളും കൈകൾ സോപ്പ് ഇട്ട് കഴുകണം. തൽക്കാലത്തേക്ക് ഡോക്ടർ ഒരു മരുന്ന് തന്നു. അമ്മയും അച്ഛനും അമലിനോട് പറഞ്ഞു രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാൻ അമൽ തീരുമാനിച്ചു. നേരം പോകുന്നതിനായി പടം വരക്കുകയോ ചേട്ടന്റെയോ ചേച്ചിയോടോ കൂടെ കളിക്കുന്നതാണ് നല്ലതെന്നു അവനു ബോധ്യമായി. അമൽ വല്ലാതെ പേടിച്ചിരുന്നു. തനിക്ക് സാധാരണ പനി ആണെന്ന് ഡോക്ടർ പറഞ്ഞപ്പോളാണ് അവനു സമാധാനം ആയത്. ലോകമെങ്ങും പടരുന്ന ഈ അസുഖം വേഗം മാറി കിട്ടണേ എന്ന് പ്രാർത്ഥിച്ചു അവൻ ഉറങ്ങാൻ കിടന്നു
|