മക്കളെപോറ്റിവളർത്തി യൊരമ്മതൻ
നെഞ്ചു പിളർന്നോരെൻ ജനതഎന്തിനീ ക്രൂരത മനുഷ്യാ...
കാടും പുഴകളും വനവും എന്ത് ക്രൂരത നിന്നോട്ചെയ്തു
നിന്റെ പാപത്തിൻ ഫലം പ്രളയവും ഭുചലനവും
ഒരിറ്റു പ്രാണനായി നിലവിളി കൂട്ടിയപ്പോ നീ അറിഞ്ഞു
നിന്റെ പ്രവർത്തികൾ എന്നിട്ടും എന്തേ നീ പഠിച്ചില്ല പാഠം.
വരുംതലമുറക്കായിനീ എന്തു നേടി പണമോ പ്രതാപമോ?
എന്തിനിതൊക്കെ പ്രാണാനില്ലെങ്കിൽ മലിനമില്ലാത്തൊരു-
ഭൂമിയില്ലെങ്കിൽ ഇന്നിതാ ലോകം നെട്ടോട്ടം ഓടുന്നു
ഒരു അണുവിനെ ഭയന്ന്
ഇനിയെങ്കിലും ചിന്തിക്കു നീ നേടിയതെല്ലാം നിഷ്ഫലമാണെന്ന്
നിന്റെ പ്രവർത്തികൾ അതിരുകടന്നപ്പോ
ഭൂമിക്ക് മോചനത്തിനായി സൃഷ്ടിച്ചതാണോ ഈ അണുവിനെ.
എന്തൊക്കെ ആയാലുംമനുഷ്യാ
നീ തൻ വീട്ടിലൊതുങ്ങിയപ്പോ ഭൂമിക്ക് ആശ്വാസം
മലിനമായ വായുവും പുഴകളും മുക്തി നേടുന്നു
ഇനിയെങ്കിലും മനുഷ്യാ നിനക്ക് സൽബുദ്ധിഉണ്ടാകണേ...
നല്ലൊരു നാളെക്കായി മലിനമില്ലാത്തൊരു പരിസ്ഥിതിക്കായി