18:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ പുഞ്ചിരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശലഭങ്ങൾ ചിത്രശലഭങ്ങൾ
ഭൂമിയുടെ പുഞ്ചിരികളാണിവ
ഇന്നവയുടെ പുഞ്ചിരികൾ എങ്ങോ മറഞ്ഞു
നമ്മുടെ ഭൂമിയിൽ പൂച്ചെടികളെവിടെ?
മായാതെ മങ്ങാതെ മാറാതെ ചൂട്
മഴയുടെ സൗന്ദര്യം എങ്ങോ മറഞ്ഞു
എവിടെയും കോൺക്രീറ്റു കെട്ടിടങ്ങൾ
ഒരിറ്റുവെള്ളത്തിനായി നാടാകെ കേഴുന്നു
നാം തന്നെ സൃഷ്ടിച്ച ദുരന്തങ്ങൾ
നമ്മെത്തേടി എത്തുന്ന കാലമിത്
മനുഷ്യൻ്റെ കണ്ണുനീർ മഴയായി പെയ്യുന്നു
എന്നിനി മടങ്ങി വരും ഭൂമിയുടെ പുഞ്ചിരി
വരും എന്ന പ്രതീക്ഷയാണെനിക്ക്
അതിനായി പ്രവർത്തിക്കാം നമുക്കൊന്നിച്ച്
വരും നല്ല നാളെകൾ നിശ്ചയം തന്നെ.