17:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26013(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇനിയെന്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവം തൻ കരവേലയാൽ
സൃഷ്ടിച്ച മനുഷ്യൻ,
ആ മനുഷ്യൻ ദൈവത്തിൻ
സൃഷ്ടി മകുടമായി നിറഞ്ഞു നിന്നു
ദൈവം തൻ സർവസ്വാതന്ത്ര്യവും
മനുഷ്യർക്കു നൽകി
മർത്യൻ ഭൂമിയെ തിന്മയെക്കാൾ
നന്മക്കൊണ്ട് വികസിപ്പിച്ചു
ശേഷം, ദുരാഗ്രഹിയായ മർത്യൻ
തൻ ഭൂമിയെ ചൂഷണം ചെയ് വാൻ തുടങ്ങി
നന്മയെക്കാളവൻ തിന്മയെ സ്നേഹിച്ചു
സർവ്വവും തന്നുടേതെന്ന് അവൻ
അഹങ്കരിച്ചു, തന്നെ സൃഷ്ടിച്ച്
പരിപാലിച്ച സൃഷ്ടികർത്താവിനെ
അവൻ മറന്നു
അങ്ങനെ, മർത്യൻ മാലുള്ളതാക്കി
തീർത്തു ഈ ഭൂമിയെ
മനുഷ്യർ തന്നുടെ നീചപ്രവൃത്തി
സഹിക്കുവാനാകാതെ
അവിടുന്ന് ശബ്‍ദമുയർത്തി
അങ്ങനെയിന്നീ പ്രളയങ്ങളും
വൈറസുകളും അവിടുന്ന നൽകി
ഇനിയെന്തിനിയെന്തിനിയെന്ത്
ഒന്നേയുള്ളൂ അതിജീവിക്കാം, നമുക്ക്
നന്മയിലുടെ ,സഹിക്കാം, ത്യജിക്കാം