ജി.എൽ.പി.എസ് കുളക്കാട്/അക്ഷരവൃക്ഷം/ജ്വാല

17:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19327b (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജ്വാല <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജ്വാല

ഏകാന്തവാസം നയിക്കുന്നു നാമി -
ന്നൊരുമിച്ചു നാശത്തെ യാത്രയാക്കാൻ
പടരുന്നു ജ്വാല പോൽ ജീവനുകളായിരമോരോ ദിനവും
മുടിയഴിച്ചാടുന്ന യക്ഷിയെപ്പോലെ
താണ്ഡവമാടിയ പ്രളയത്തെ തോൽപ്പിച്ച
കേരളക്കരയാണിതെന്നോർക്കണം നാം
അതിജീവിക്കുമീ മഹാമാരിയെയും
അകറ്റി നിർത്തു മീ വിനാശകാരിയെയും
വിടരാനായ് വെമ്പുന്ന പൂക്കൾക്കു നൽകാം
ഭീതിയില്ലാ പൊൻപുലരിയാം പ്രതീക്ഷ
നിവർന്നു നിന്നൊരുമിച്ചു നമുക്കുരിയാം
ഇത് ദൈവത്തിന്റെ സ്വന്തം നാട്  
 

അഫീല യു വി
4 ജി എൽ പി സ്കൂൾ കുളക്കാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത