ഏകാന്തവാസം നയിക്കുന്നു നാമി -
ന്നൊരുമിച്ചു നാശത്തെ യാത്രയാക്കാൻ
പടരുന്നു ജ്വാല പോൽ ജീവനുകളായിരമോരോ ദിനവും
മുടിയഴിച്ചാടുന്ന യക്ഷിയെപ്പോലെ
താണ്ഡവമാടിയ പ്രളയത്തെ തോൽപ്പിച്ച
കേരളക്കരയാണിതെന്നോർക്കണം നാം
അതിജീവിക്കുമീ മഹാമാരിയെയും
അകറ്റി നിർത്തു മീ വിനാശകാരിയെയും
വിടരാനായ് വെമ്പുന്ന പൂക്കൾക്കു നൽകാം
ഭീതിയില്ലാ പൊൻപുലരിയാം പ്രതീക്ഷ
നിവർന്നു നിന്നൊരുമിച്ചു നമുക്കുരിയാം
ഇത് ദൈവത്തിന്റെ സ്വന്തം നാട്